Friday, April 12, 2013

വെണ്മകാക്കുന്ന വെയില്‍പക്ഷി
















നന്മയുടെ വെണ്മയാണവള്‍
തൂവെള്ളയാണവളുടെ 
മേനിയും മനസ്സും മിഴികളും 
നീരാവിതന്‍ വെണ്മപോലവളുടെ
നെടുവീര്‍പ്പുകളും.....

നൊമ്പരങ്ങള്‍ ഉരുകി ഒഴുകുമവളുടെ
മിഴിനീരിനും തൂവെണ്മ.  
മാലാഖമാര്‍ക്കു അസൂയ തോന്നിയിട്ടുണ്ടാവാം
അവളോടും , അവളിലെ വെണ്മയോടും.
ഒരു വട്ടമെങ്കിലുമവളെ തലോടാനോ 
അവള്‍ക്ക് തണലേകാനോ ചെന്നതില്ല,
അവരൊരുനാളും......

അവളുടെ വെളുത്ത മിഴികള്‍ 
നിറഞ്ഞു കവിഞ്ഞതും;
വെണ്ണക്കവിളില്‍ വെളുത്ത മിഴി-
മുത്തുകള്‍ പൊഴിഞ്ഞതും; 
നിറഞ്ഞതു വെണ്‍തടാകമായതും 
അതിലവള്‍ മുങ്ങിപ്പൊങ്ങുന്നതും 
എല്ലാം അവള്‍ മാത്രമറിഞ്ഞു ...
അവള്‍ മാത്രം അനുഭവിച്ചു ... 

മറ്റാര്‍ക്കും കാണാന്‍ ആയില്ലതോന്നുമേ!
എല്ലാം വെണ്മയായിരുന്നു
നിലാവിന്‍ വെണ്മ !!

എല്ലാം അറിയുമെന്നാലും,
നിസ്സഹായനായി നോക്കി നില്‍ക്കുമാ
പോക്കുവെയിലിപ്പോഴും
കാത്തിരിക്കുന്നാ മിഴി തുടക്കാന്‍ 
ഇനിയുമൊരു ജന്മത്തിനു വേണ്ടി...!!




(കൂട്ടുകാരേ....,


 ഇതിനു മുന്‍പ്  ഞാന്‍ നിലാവിനേയും പോക്കുവെയിലിനേയും കുറിച്ച്  കവിതകള്‍ എഴുതിയിടുണ്ട്‌ , ( നക്ഷത്ര കണ്ണുള്ള കൂട്ടുകാര്‍ ,

നീ മാത്രം, ദിവ്യ സ്നേഹത്തിനു സമര്‍പ്പണം....) അതിന്‍റെ തുടര്‍ച്ചയാണ് ഇതെന്ന് പറയന്‍ പറ്റില്ല... എങ്കിലും ഈ കവിതയിലെ കഥാ പാത്രങ്ങള്‍ അവര്‍ തന്നെയാണ്....നിലാവും, പോക്കുവെയിലും...., ഈ സൌഹൃദത്തിനു മുന്നില്‍ പകരം വെക്കാന്‍ സത്യത്തില്‍ ഒന്നും ഇല്ലാ...പരാതികള്‍ ഇല്ലാത്ത ഇവര്‍ക്കുമുന്നില്‍... എന്നും ചിരിതൂകി നില്‍ ക്കാനേ എനിക്ക് കഴിയൂ...ഇനിയും ഒരുപാടു വരികള്‍ ഇവരെ കുറച്ചു എഴുതാന്‍ എനിക്ക് കഴിയണമേ എന്ന് ഞാന്‍ പ്രര്‍ത്ഥിക്കുന്നു....) 






പിന്നിലെ





















പുഞ്ചിരിയുടെ   പിന്നിലെ     കരച്ചില്‍ പോലെ 
സന്തോഷത്തിനു    പിന്നിലെ     ദു:ഖം പോലെ 
കയറ്റത്തിനു         പിന്നിലെ     ഇറക്കം പോലെ 
കടലിനു               പിന്നിലെ     നദി പോലെ 
മാറ്റങ്ങള്‍ക്കു        പിന്നിലെ     വിപ്ലവം പോലെ 
വലിയവനു          പിന്നിലെ    ചെറിയവന്‍ പോലെ 
മലയുടെ               പിന്നിലെ    അരുവി പോലെ 
ഹൃദയത്തിനു       പിന്നിലെ     മനസ്സുപോലെ 
സ്വരത്തിനു           പിന്നിലെ     രാഗം പോലെ 
കണ്ണിരിനു            പിന്നിലെ     വിഷാദം പോലെ 
വിരഹത്തിനു       പിന്നിലെ     നൊമ്പരം പോലെ 
റോസപ്പൂവിനു     പിന്നിലെ     മുള്ളുപോലെ 
പകലിനു              പിന്നിലെ     രാത്രി പോലെ 
ദേഹത്തിനു           പിന്നിലെ    ദേഹി പോലെ 
ജനനത്തിനു           പിന്നിലെ     മരണം പോലെ