Friday, April 5, 2013

ആരാമത്തിലെ കൂട്ടുകാരി





















ഹിമകണം വീണ സായം സന്ധ്യയില്‍ 
മണ്‍ചിരാതിന്‍ വെളിച്ചത്തില്‍ ഞാന്‍ 
ഒരുമാത്ര നിന്‍ മുഖം കണ്ടപ്പോള്‍ 
നിന്‍ കവിളിലെ അരുണാഭമാര്‍ന്ന ശോണിമ 
എനിക്കിപ്പോഴും മറക്കുവാന്‍ കഴിയുന്നില്ല 
ആരാമത്തിലെ എന്‍റെ കൂട്ടുകാരി ...

നിന്നിലെ നാണത്തിലുള്ള നുണക്കുഴി കവിളിലെ 
പുഞ്ചിരിയില്‍ , നിന്‍ മിഴിയഴകിന്‍റെ 
ശാലീനതയില്‍ ഞാന്‍ ലയിച്ചിരുന്ന നിമിഷങ്ങളില്‍ 
എന്നരികിലിരിക്കും മാത്രയില്‍ 
കുങ്കുമചോപ്പുള്ള നിന്‍ അധരങ്ങളാല്‍ 
എന്‍ കാതില്‍ ഓതിയോ...?നീയാണെന്‍ 
ആരാമത്തിലെ കൂട്ടുകാരിയെന്ന്...

കയ്പ്പും മധുരവും ചേര്‍ന്ന ജീവിതത്തില്‍  
ചിന്താതന്തുക്കളുടെ പ്രകമ്പനം മുഴങ്ങുമ്പോള്‍ 
കറുപ്പും വെളുപ്പും മാത്രമല്ലാതെ മഴവില്ലിന്‍  
വര്‍ണ്ണങ്ങള്‍ ഒരുക്കി നീയെന്‍ മനത്താരില്‍
കൊറിയിട്ട ചിത്രത്തിലെ തുടിക്കുന്ന 
മുഖം നിന്‍റെതായിരുന്നോ ...?
ആരാമത്തിലെയെന്‍ കൂട്ടുകാരി... 

ഹിമകണം വീണ സായം സന്ധ്യയില്‍ 
ഒരു പൂമോട്ടായി നീ വിരിഞ്ഞതും, പിന്നെ 
പുലരിയില്‍ നാണത്തിന്‍ സുഗന്ധം തൂകി 
എന്നില്‍ കുളിര്‍ചൂടി ഓര്‍മ്മയില്‍‍ 
നിറങ്ങള്‍ വിതറി പൂവായി വിരിഞ്ഞതും 
എനിക്കായി മാത്രമായിരുന്നോ 
ആരാമത്തിലെ കൂട്ടുകാരി... 

എന്‍റെ സിരകളിലോഴുകും സംഗീതമായി ... 
ഈ മഞ്ഞിന്‍ കുളിരിലും നിന്‍റെ സാമിപ്യം 
എന്നിലുണര്‍ത്തിയ മധുരമാം നിമിഷങ്ങള്‍... 
വാരി പുണര്‍ന്നു ദിനകരന്‍ നിത്യവും പ്രഭ-
ചൊരിയുന്നോരേന്‍ ആരാമത്തില്‍ നീയൊരു 
താമരയായി വിരിയുമോ? 
എന്നാരാമത്തിലെ കൂട്ടുകാരി..