അകത്തൊരു കടല്‍
പുറത്തൊരു കടല്‍
നടുക്കു പൂക്കുന്നു
ചുവന്ന തീ മരം
അലഞ്ഞുവോ വ്രഥാ
കരിഞ്ഞ കട്ടിലും
വഴിച്ചിരതിന്റെ
പരിഭവത്തിലും
കുടില ദൈവങ്ങള്‍
ദുര പുകയ്ക്കുമ്പോള്‍
മരുന്നെരിവുകള് മനസ്സു നീറ്റുമ്പോള്‍
തെരഞ്ഞു ഞാനൊരു
മഹിത മന്ത്രണം
അരുതെനിക്കിനി കുടിയിറങ്ങുവാന്‍
വിഷം മഷിയാക്കി
ചിരി വരക്കുമ്പോള്‍
നിന് മിഴി കൂമ്പിയിരുന്നു
അരികില്‍ വന്നു തഴുകവെ
നീയെന്നെ നോവിച്ചുഎന്നിട്ടും നീയെന്നെ സ്നേഹിച്ചതില്ല
മടക്കയാത്രകളള് , നനുത്ത നോവുകള്‍
നമുക്കു നമ്മളും തുടുത്തോരോര്മ്മയും ... മാത്രം .