Thursday, March 14, 2013

കാല്‍പ്പനിക ചിത്രംവരച്ചവള്‍
















അറിയാതെ വന്നൊരു  സ്വപ്നങ്ങള്‍
എന്നില്‍ ചിറകു വിടര്‍ത്തിയാടിയപ്പോള്‍
നിറം വറ്റിയ ചായക്കൂട്ടുകള്‍ ചേര്‍ത്തു
ഞാനൊരു ചിത്രം വരക്കനോരുങ്ങി ...

ആകാശത്ത് മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചു
മേഘങ്ങള്‍ കൊണ്ടു രൂപങ്ങള്‍ തിര്‍ത്ത് 
വെണ്ണിലാവിന്‍ ചാരുതയില്‍ നക്ഷത്രങ്ങളെ 
സാക്ഷിയാക്കി ഞാനാ ചിത്രം വരച്ചു .. 

ഞാന്‍ വരച്ചോരാ ചിത്രങ്ങളില്‍,
ഗ്രീഷ്മത്തില്‍ വറ്റിപ്പോയൊരു നദിയെപ്പോല്‍
അഗ്നി പരീക്ഷണം ചെയ്ത വൈദേഹിയുടെ-
കണ്ണുനീര്‍ വറ്റിയ മുഖമായിരുന്നോ നിനക്ക് ??

ഞാന്‍ വരച്ച ചിത്രങ്ങളില്‍ നീ,
ഓര്‍മ്മക്കായ്‌ കിട്ടിയ സ്നേഹസമ്മാനമാം  
മുദ്ര മോതിരം നഷ്ട്ടമായ ശാകുന്തളത്തിലെ 
ശകുന്തളുടെ ദു:ഖമയിരുന്നോ... ??

തുളസ്സിത്തറയിലെ നിലവിളക്കില്‍ തിരിയിട്ടു 
പഞ്ചാക്ഷരീ നമന്ത്രംമുരുവിട്ടു നാഥനെ കാത്തിരിക്കും
ഉമയുടെ മായത്ത മൌനമായിരുന്നോ...??
ഞാന്‍ വരച്ച ചിത്രങ്ങളില്‍ നിനക്ക്.. 

ഒരുമുളംതണ്ടില്‍ നിന്നുതിരും പാട്ടിന്‍റെ 
ശിലുകളില്‍ മതിമറന്ന വൃന്ദാവനത്തിലെ 
രാധയുടെ  പ്രണയമായിരുന്നോ...??  
എന്റെ ചിത്രങ്ങളില്‍  നിനക്ക്.. 

അറിയില്ലെനിക്കറിയില്ല;  അറിയാതെയെന്നില്‍ 
ചിറകുവിടര്‍ത്തിയ സ്വപ്നങ്ങള്‍ കൊണ്ട്
നിറം മങ്ങിയ മനസ്സിന്‍റെ ചായകൂട്ടില്‍ 
എങ്ങിനെ ഞാനൊരു കാല്‍പ്പനിക ചിത്രം തീര്‍ത്തുവോ?