Wednesday, January 23, 2013

നീതിദേവത മുഖംമൂടി അണിഞ്ഞപ്പോള്‍

















പിന്നിട്ട വഴികളില്‍ ഒരു വട്ടം കൂടി 
ഞാന്‍ വീണ്ടും ഒന്നു നടന്നു 
അന്നു  ഞാന്‍ നടന്നോരാ  വഴികള്‍ക്കു 
ഇന്നെന്തോ പഴയൊരു ചന്തമില്ലല്ലോ ...??
വഴിയില്‍ പുഞ്ചിരി തൂവിയ 
പൂക്കളുമെങ്ങുമില്ലല്ലോ ...??

ഇഷ്ട്ട സ്വപനങ്ങള്‍ 
ചിറകൊടിഞ്ഞു എന്‍ കണ്ണില്‍നിന്നും 
കണ്ണുനീരിറ്റിറ്റു വീഴുന്നു...


മായിക സ്വപ്നം നെയ്യും മനസ്സില്‍
ഇന്നൊരു ജീവിത സ്വപ്നവുമില്ല;
ഇനിയെത്ര നാളുകളെന്നറിവതില്ലാ, 
ആ വേദനയില്‍ നിന്നും മോചനം നേടുവാന്‍
മാറില്ല ഒരിക്കലുമാ വേദന 
എരിഞ്ഞുതീരുന്ന നാള്‍ വരേയും
കനലായി എരിഞ്ഞടങ്ങുമെന്നുള്ളില്‍;


അസത്യത്തിന്‍റെ തീച്ചൂളയില്‍ നിന്നാണ് 
സത്യസന്ധതയുടെ  ചാരം കോരിയെടുത്തത്‌ 
നീതിയുടെ തുലാസില്‍ തന്‍റെ ചെയ്തികളുടെ 
തൂക്കംകുറഞ്ഞുവെന്നു തോന്നുമ്പോഴാണ് 
ഒളിഞ്ഞും തെളിഞ്ഞും നീതി ദേവതയെ നീ 
കല്ലെറിയാന്‍ തുനിയുന്നത്... 

നീയോ ഞാനോ എന്നധര്‍മ്മയുദ്ധത്തില്‍ 
തകര്‍ന്നടിഞ്ഞതാകട്ടെ മാന്യതയുടെ 
പളുങ്കു  കൊട്ടാരവും 
നന്മയുടെ റോസാ പുഷ്പ്പത്തിന്‍ 
ഇതളുകളില്‍ നീ ദുഷിച്ച വാക്കുകള്‍ 
ചൊരിഞ്ഞപ്പോള്‍ ,
അറിഞ്ഞില്ലേ  നീയെന്നേ...?
ഉതിര്‍ന്നകണ്ണീരില്‍ അലിഞ്ഞതു 
എന്‍ ജീവസ്വപ്നം ...

പ്രിയമുള്ള ആശകള്‍ കൊഴിയുമ്പോള്‍ 
നിലാവിനെ നോക്കി ഞാന്‍ നിന്നൊരാ കാലം.
ജീവനില്‍ കുളിരുള്ള നിലാവു പൂത്ത കാലം.

ഇന്നു നിലാവിനെ ഞാന്‍ നോക്കി നിക്കുമ്പോള്‍....
കൈനീട്ടി മരണമെന്നേ വിളിക്കുന്ന പോല്‍....
പാരിജാത മലര്‍ പൂക്കുന്ന രാവുകളില്‍ .
ചിലപ്പോള്‍ സുഖമുള്ള ഓര്‍മ്മകളെന്‍ നോവുകളായി ...
ചിലപ്പോള്‍ കൈപ്പുള്ള കണ്ണുനീരായി മാറി  ..
ആശകള്‍ മനസ്സില്‍ പേമാരി തീര്‍ത്തപ്പോള്‍
അറിയാതെ വീണു പോയി ഞാന്‍....
ഇരുള്‍മൂടിയ വഴിയില്‍ ...
കൈതാങ്ങിനായി 
ഒരു പിടിവള്ളിയില്ലാതെ ....