Tuesday, January 22, 2013

തിരിനാളം തേടുന്ന ഉത്തരങ്ങള്‍




















ഉത്തരമില്ലാതെയലയുമീ യാത്രയില്‍,
നിഴലിന്‍ പരുധിക്കുള്ളില്‍, വിശാലമാം ലോകം 
പണിതുയര്‍ത്തുവാന്‍ മോഹം കൊണ്ടൊരു മനസ്സേ ..!!

അറിവിന്‍റെ ആഴിയില്‍ മുങ്ങിത്തപ്പി 
അക്ഷരങ്ങള്‍ വാരിയെടുത്തു,
ഇന്നെന്‍ ചിന്തകളില്‍ കോര്‍ത്തിണക്കുവാനായി,
എന്നിട്ടുമെന്തേ എനിക്കായില്ല........

വെളിച്ചത്തിന്‍ മുഖംമൂടിയണിഞ്ഞു പതിയിരിക്കും 
അന്ധകാരമാം മായാജലത്തിന്‍
പടിയിറങ്ങും രാവിനെ നോക്കി പുഞ്ചിരിക്കാന്‍ 
എനിക്കെന്തേ കഴിഞ്ഞില്ലാ  ....

എന്തെനെന്നറിയാതെ പെയ്യുന്നൊരെന്‍ മിഴികളേ 
നിങ്ങളേ ഏതു പുഞ്ചിരിക്കൂട്ടില്‍ അടക്കും ഞാന്‍.
ജീവിതമാകും പുസ്തകത്തിലെ അടര്‍ന്നുപോയൊരു, 
താളുകള്‍ തുന്നിച്ചേര്‍ക്കുവാന്‍ തിരയുവതാരെ ഞാന്‍.

നിദ്രയെന്നില്‍ നിന്നും  തുടച്ചു കളഞ്ഞൊരു കനവുകള്‍    
എന്നേക്കുമായി നഷ്ട്ടമാക്കിയതെന്‍ പ്രിയ 
നിനവുകളേയായിരുന്നില്ലേ .....

എങ്ങോമറഞ്ഞോരാ സ്വപ്നമിന്നെന്‍ചാരേ ....
കണ്ണോരംപൊത്തി ക്കളിച്ചീടുമ്പോള്‍ 
പറയാന്‍ കൊതിച്ചൊരാ പരിഭവമൊക്കെയും 
തപസ്സില്‍ നിന്നുണര്‍ന്നൊരു മനസ്സിന്‍ കൂട്ടില്‍ ഒളിച്ചിരിപ്പൂ.

അപ്പൂപ്പന്‍താടി പോല്‍ പാറി നടക്കും മനസ്സേ
ഒറ്റപ്പെട്ടൊരു ഹൃദയത്തിന്‍ ലോല വികാരങ്ങള്‍ 
അന്ത്യവിശ്രമത്തിനായ് ഇടം തേടുവതെവിടേ....