Saturday, April 27, 2013

മുഖം മറച്ച നീ


















കീറിയെടുത്ത തളുകൊണ്ട് മുഖം മറച്ച നീ 
വിധി എനിക്കായി തന്ന ശ്മനപുഷ്പം 
മോഷ്ടിട്ടിച്ചിരിക്കുന്നു...!!
വിരഹ കാലത്തിന്‍റെ  ദു:ഖ ജീവിതത്തില്‍  
ഉപ ശിര്‍ഷകം തിരയുന്ന മേലങ്കിയില്ലാത്ത 
അപ്സരസ്സ് അല്ലയോ നീ...!!

എന്‍റെ നയങ്ങള്‍ നിറതിങ്കളായി  
മനസ്സില്‍ ഉറഞ്ഞ എന്‍റെ താപമെല്ലാം 
കണ്ണുകള്‍ ചുടു നീരായിച്ചോരിയുമ്പോള്‍
ഒരു നേര്‍ത്ത സ്വാന്തനം പോല്‍    
സായന്തനത്തില്‍  നിന്നില്‍ നിന്നെന്‍റെ 
ചുമലിലേക്ക് പാളിയ കാറ്റേ... 

നിന്നെ കൊതി തീരേ കൊത്തിത്തിന്നുന്ന 
ആര്‍ത്തി  പൂണ്ട ബന്ധങ്ങള്‍ 
ആത്മഹത്യ ചെയ്യാന്‍ ഒരു കാരണം തേടുന്ന നീ 
കവിതയുടെ അപൂര്‍ണ്ണതയില്‍ 
ജീവിതം സ്വപ്നങ്ങളുടെ സമാഹാരമായി 
വരച്ചു തീര്‍ക്കുന്നുവൊ...??


നിശിഥത്തില്‍ നീ പാടിയ വരികളില്‍ 
നിലാവ് അന്ത്യയ ചുംബനമര്‍പ്പിക്കുമ്പോള്‍ 
ഉറക്കമെന്ന കൊച്ചു മരണത്തിലേക്കോഴുകുവാന്‍ 
വിടാതെ നെഞ്ചിലേക്ക് സ്വപ്നവുമായി 
നീ കയറവേ ന്‍റെ  നക്ഷത്രങ്ങള്‍ നിന്‍റെ 
നക്ഷത്രങ്ങളേ വേള്‍ക്കുന്നു അറിയുന്നുവോ നീ...  

Friday, April 26, 2013

എന്‍റെ ചോദ്യങ്ങള്‍

























കരള്‍ ചാരിയ വാതില്‍പ്പടിയില്‍ 
ചിര കാലം കാവല്‍ കിടക്കേ 

വിധി പൂട്ടിയ വെള്ളിത്തേരില്‍ വൃഥാ 
കണ്ണുനീര്‍ മുക്കിയുയര്‍ത്തിയ സ്വപ്നവും 

പകയോങ്ങിപ്പോട്ടിയ മോഹവും 
ചതിയൂതിപ്പോട്ടിയ ശംഖു പോലേന്‍മനസ്സും 

മറു ചെരിയിലെന്‍ മമ സോദരരും 
കരള്‍ കത്തിയ ചിതയിലെരിഞ്ഞിട്ടും 

എന്‍റെ മുന്നില്‍ ചോദ്യങ്ങള്‍ 
നടുവൊടിഞ്ഞു നില്‍ക്കുന്നു 

ഒരുനാള്‍ അഭയം തേടിഞാന്‍
സ്നേഹത്തിന്‍ വീട്ടുവാതിക്കല്‍ 

ചോ ദ്യങ്ങള്‍ ശരവേഗത്തില്‍ എന്‍റെ നേര്‍ക്ക് 
ഞാന്‍ ബധിരയുടെ വേഷം കെട്ടി 

ആളോഴിഞ്ഞ ഇടവഴിയില്‍ 
ദു:ഖത്തിന്‍ നിറകുടമോന്നു പൊട്ടിച്ചു,

ജീവിതമെന്ന വൃഥമോഹം ഉപേക്ഷിച്ചു 
അറിയാത്ത ചില സത്യങ്ങള്‍

ചോദ്യങ്ങളായി ഉള്ളില്‍ക്കിടത്തി
ഓടിയകലുന്ന പാതകളില്‍ 

മിന്നി മാറുന്ന ചിത്രങ്ങളില്‍ 
ഉറ്റവര്‍ത്തരും നോവിന്‍ മധുരമൂറും 

വിടയുടെ വിതുമ്പലില്‍ ഇരു മിഴിനീര്‍ത്തുള്ളികള്‍ 
യാത്രാമൊഴി ചൊല്ലിയ വേളയില്‍ 

വഴി മറന്ന കിളി മരണത്തിന്‍ ചിറകടി-
യേന്തി കൂട്ടില്‍ തിരിച്ചെത്തിയിട്ടും 

തേടിയ ഉത്തരങ്ങള്‍ക്കു പിന്നിലെ 
എന്‍റെ ചോദ്യങ്ങള്‍ തീര്‍ന്നില്ല ...??



Thursday, April 25, 2013

ഇനിയും വിടരുന്ന കാവ്യം


























ഒടുവിലാദിനം വന്നു , 
ഓര്‍മ്മകളുടെ പഴുതുകളിലെവിടെയോ
മായാത്ത ഒരാള്‍രൂപം വരച്ചിട്ടു ഞാന്‍ 
യാത്ര പറഞ്ഞകലുംമ്പോള്‍ നിന്‍  
മിഴികളില്‍  അലിയുമിരുളിന്‍റെ ആഴങ്ങളില്‍ 
ഞാനുരുകി അസ്തമിക്കുകയായിരുന്നു 
കാലത്തിന്‍റെ കളിയരങ്ങില്‍ ജീവിതത്തിന്‍റെ  
കോലം കെട്ടു കഴിഞ്ഞിറങ്ങുമ്പോള്‍ 

ആത്മ വിന്‍റെ  ചില്ലു ജാലകത്തില്‍ 
നിനക്കായി കാത്തു വച്ചത് ഒരുപിടി സ്വപ്നങ്ങള്‍... 
അവ ചിതറി വീണുടയുകയാണ് 
അന്യതുടെ മൂടുപടമഴിഞ്ഞു വീണ 
ഈറന്‍ സായഹ്നങ്ങളെ സ്നേഹിച്ചു 
മൌ നത്തിന്‍റെ ഇടവഴിയില്‍ 
അനാഥയായിത്തിരുന്ന പ്രതീക്ഷകള്‍...  
വേര്‍പാടിന്‍റെ കനല്‍ ചൂടേറ്റ് 
എരിഞ്ഞടങ്ങുകയാണ് 
വിശുദ്ധിയുടെ മുനയോടിയുന്ന 
നിയോഗങ്ങളുടെ ഏറുമാടത്തില്‍ 
ആര്‍ത്തിരമ്പുന്ന ലഹരിയായ് 
സ്നേഹത്തിന്‍റെ ഉറവതേടി 
എനിക്കിനി സ്വതന്ത്രമായ് കടന്നുചെല്ലാം 
അപ്പോള്‍ 
നിറയുന്ന ദു:ഖ സംതൃപ്തികളില്‍ 
അലിയുന്ന വേദനയുടെ പൊരുളറിയുമ്പോള്‍ 
കരയരുത് ...! ശപിക്കരുത് ...! 
ഈ കാവ്യമിനിയും വിടരും 
എന്ന് കരുതി സമധനിക്കുക...     

Tuesday, April 23, 2013

ദളമര്‍മ്മരം
















ഒരു വസന്തത്തിന്‍റെ പൂച്ചെപ്പുമായി 
വര്‍ണ്ണവും , നറു ഗന്ധവും പേറി 
എന്നിലേക്ക്‌ വന്നവള്‍ അല്ലേ നീ 
ഇന്നെന്‍ പഥേയം നിറയെ എനിക്കായിതള്‍-
വിരിച്ചു എന്നേ നോക്കി ചിരിക്കുന്നുവോ നീ  ??

വിരഹാദ്ര യാണോ നീ ...? 
അതോ പ്രണയിനിയോ നീ ...?
ഒരു ജന്മത്തില്‍ നീ ചുരത്തിയ പൂവുകള്‍ 
എനിക്കായി ഇതള്‍ വിരിച്ചവള്‍ അല്ലേ
നിന്‍റെ ഒരു വസന്തം എനിക്ക് കടം തരുമോ ...??

അരുമയായി കേഴുന്നു നിന്നോട് ഞാന്‍ 
നിന്‍റെ സ്വപ്നങ്ങളുടെ മാരിവില്ലില്‍ 
നിന്നു ഒരു വര്‍ണ്ണം എനിക്കു തരിക
ഞാനെന്‍റെ സങ്കല്പങ്ങള്‍ക്ക് നിറം പകരട്ടെ 

നിന്‍റെ മിഴികളില്‍ നിന്ന് ഒരു നക്ഷത്രം 
എനിക്കു തരിക ഞാനെന്‍റെ മനസ്സിലെ ഇരുട്ടകറ്റട്ടേ 

നിന്‍റെ സമുദ്രത്തില്‍ നിന്നും ഒരു കുമ്പിള്‍ 
എനിക്കു തരിക ഞനെന്‍റെ ദാഹമകറ്റട്ടേ 

നിന്‍റെ ഹൃദ യത്തിന്‍റെ ഒരു കോണില്‍ ഇടം തരിക 
ഞാനെന്‍റെ നൊമ്പരങ്ങള്‍ ഒളിപ്പിച്ചു വെക്കട്ടേ  

നിന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം 
എനിക്കു കടം തരിക നിന്നെപ്പോലെ 
ഒരു വസന്തമായി ഞനും ഒന്നു ജീവിക്കട്ടെ ...  






Friday, April 19, 2013

താമര



















കനവു പാകിയ വഴിയിലായി ഞാന്‍ 
മിഴികളില്‍ പൂവിട്ട സ്വപ്നവും പേറി 
സ്നേഹം പൂക്കുന്ന താഴ് വരയില്‍  
കാത്തിരുന്ന നാളില്‍, എന്‍ സ്വപ്നച്ചരുവില്‍  
പൂത്തിറങ്ങാറുള്ള മാനത്തെ പൊന്‍ താരങ്ങള്‍ 
എന്നെ നോക്കി മിഴിചിമ്മുമ്പോള്‍ 

കറുത്ത പേക്കിനാവുകള്‍ വകഞ്ഞുമാറ്റി 
പാരിന്‍റെ  നീലിമയിലലിയുമ്പോള്‍  
ഞനൊന്നുകൊതിച്ചു ദൂരേയുള്ളോരാ
മാനത്തെ തമ്പുരാനും തരക മക്കളും 
ചൊരിയുന്നൊരു തൂവെണ്‍ നിലവിലലിയാന്‍ 
ഞാനറിയാതെ അറിയാതെ അലിയാന്‍  

നാണത്തില്‍ ഞനൊന്നു മിഴികൂമ്പുപോള്‍ 
എന്‍ നെറുകയില്‍ ഒരു മുത്തം തരുവാനും   
മടിയില്‍ തലചായ്ക്കും മാന്‍പേടയാകുവാനും 
പുലര്‍ മഞ്ഞു പോലെയെന്‍ ഓര്‍മ്മകളില്‍ 
ഒരു ഹിമകണമായി നീയെന്‍ വിരല്‍ത്തുമ്പുതൊടു-
വതിനായി ഞനൊന്നുകൊതിച്ച നേരം 

പോരുളറിയാത്തോരെന്‍  മൊഴികള്‍
മുറ്റത്ത് ദിക്കറിയാതെയെത്തുന്ന കാറ്റില്‍ 
ദിശയറിയാതെ പാറിപ്പറന്നു പോകുമ്പോള്‍
പേരറിയാത്തൊരു മൌനനൊമ്പരം മെന്‍-
നെഞ്ചുനോവിക്കുമ്പോള്‍ ഒരു പിന്‍ വിളിക്കായ് 
കാതോര്‍ക്കാതേ എന്നേത്തനിച്ചാക്കി നീ പോകയോ...!! 


Friday, April 12, 2013

വെണ്മകാക്കുന്ന വെയില്‍പക്ഷി
















നന്മയുടെ വെണ്മയാണവള്‍
തൂവെള്ളയാണവളുടെ 
മേനിയും മനസ്സും മിഴികളും 
നീരാവിതന്‍ വെണ്മപോലവളുടെ
നെടുവീര്‍പ്പുകളും.....

നൊമ്പരങ്ങള്‍ ഉരുകി ഒഴുകുമവളുടെ
മിഴിനീരിനും തൂവെണ്മ.  
മാലാഖമാര്‍ക്കു അസൂയ തോന്നിയിട്ടുണ്ടാവാം
അവളോടും , അവളിലെ വെണ്മയോടും.
ഒരു വട്ടമെങ്കിലുമവളെ തലോടാനോ 
അവള്‍ക്ക് തണലേകാനോ ചെന്നതില്ല,
അവരൊരുനാളും......

അവളുടെ വെളുത്ത മിഴികള്‍ 
നിറഞ്ഞു കവിഞ്ഞതും;
വെണ്ണക്കവിളില്‍ വെളുത്ത മിഴി-
മുത്തുകള്‍ പൊഴിഞ്ഞതും; 
നിറഞ്ഞതു വെണ്‍തടാകമായതും 
അതിലവള്‍ മുങ്ങിപ്പൊങ്ങുന്നതും 
എല്ലാം അവള്‍ മാത്രമറിഞ്ഞു ...
അവള്‍ മാത്രം അനുഭവിച്ചു ... 

മറ്റാര്‍ക്കും കാണാന്‍ ആയില്ലതോന്നുമേ!
എല്ലാം വെണ്മയായിരുന്നു
നിലാവിന്‍ വെണ്മ !!

എല്ലാം അറിയുമെന്നാലും,
നിസ്സഹായനായി നോക്കി നില്‍ക്കുമാ
പോക്കുവെയിലിപ്പോഴും
കാത്തിരിക്കുന്നാ മിഴി തുടക്കാന്‍ 
ഇനിയുമൊരു ജന്മത്തിനു വേണ്ടി...!!




(കൂട്ടുകാരേ....,


 ഇതിനു മുന്‍പ്  ഞാന്‍ നിലാവിനേയും പോക്കുവെയിലിനേയും കുറിച്ച്  കവിതകള്‍ എഴുതിയിടുണ്ട്‌ , ( നക്ഷത്ര കണ്ണുള്ള കൂട്ടുകാര്‍ ,

നീ മാത്രം, ദിവ്യ സ്നേഹത്തിനു സമര്‍പ്പണം....) അതിന്‍റെ തുടര്‍ച്ചയാണ് ഇതെന്ന് പറയന്‍ പറ്റില്ല... എങ്കിലും ഈ കവിതയിലെ കഥാ പാത്രങ്ങള്‍ അവര്‍ തന്നെയാണ്....നിലാവും, പോക്കുവെയിലും...., ഈ സൌഹൃദത്തിനു മുന്നില്‍ പകരം വെക്കാന്‍ സത്യത്തില്‍ ഒന്നും ഇല്ലാ...പരാതികള്‍ ഇല്ലാത്ത ഇവര്‍ക്കുമുന്നില്‍... എന്നും ചിരിതൂകി നില്‍ ക്കാനേ എനിക്ക് കഴിയൂ...ഇനിയും ഒരുപാടു വരികള്‍ ഇവരെ കുറച്ചു എഴുതാന്‍ എനിക്ക് കഴിയണമേ എന്ന് ഞാന്‍ പ്രര്‍ത്ഥിക്കുന്നു....) 






പിന്നിലെ





















പുഞ്ചിരിയുടെ   പിന്നിലെ     കരച്ചില്‍ പോലെ 
സന്തോഷത്തിനു    പിന്നിലെ     ദു:ഖം പോലെ 
കയറ്റത്തിനു         പിന്നിലെ     ഇറക്കം പോലെ 
കടലിനു               പിന്നിലെ     നദി പോലെ 
മാറ്റങ്ങള്‍ക്കു        പിന്നിലെ     വിപ്ലവം പോലെ 
വലിയവനു          പിന്നിലെ    ചെറിയവന്‍ പോലെ 
മലയുടെ               പിന്നിലെ    അരുവി പോലെ 
ഹൃദയത്തിനു       പിന്നിലെ     മനസ്സുപോലെ 
സ്വരത്തിനു           പിന്നിലെ     രാഗം പോലെ 
കണ്ണിരിനു            പിന്നിലെ     വിഷാദം പോലെ 
വിരഹത്തിനു       പിന്നിലെ     നൊമ്പരം പോലെ 
റോസപ്പൂവിനു     പിന്നിലെ     മുള്ളുപോലെ 
പകലിനു              പിന്നിലെ     രാത്രി പോലെ 
ദേഹത്തിനു           പിന്നിലെ    ദേഹി പോലെ 
ജനനത്തിനു           പിന്നിലെ     മരണം പോലെ 



Tuesday, April 9, 2013

നീര്‍ക്കുമിളയെന്ന നിമിഷകുമിള


























പുലരിയില്‍ എന്‍ മേല്‍ വീണൊരു മഞ്ഞിന്‍ 
നീര്‍പളുങ്കുകള്‍ എന്നോട് കിന്നാരം ചൊല്ലി 

ഇത്രമേലെന്നേ നീ സ്നേഹിക്കാന്‍... 
എന്നില്‍ നീയെന്തു കണ്ടു ... 

പുലരിമഞ്ഞിന്‍ ചുടു ചുംബനമേറ്റു ഒരു 
ബാഷ്പബിന്ദുവായി ഭൂമിയില്‍ പതിച്ച ഞാന്‍ 

ഉയിരിലാകെ നിറയുമ്പോള്‍ ഭാഗ്യമോ,നിര്‍ഭാഗ്യമോ ?
ഞനൊരു നീര്‍ക്കുമിളയായി മാറി 

പുതുമഴ പെയ്ത നനഞ്ഞ മണ്ണില്‍ ഞാനൊരു 
വലിയൊരു നീര്‍ക്കുമിളയായി മാറി 

ചെറിയ കുമിളകളെ നോക്കി ഞാന്‍ കളിയാക്കി ചിരിച്ചു 
നിങ്ങള്‍ എന്തിനായ് ഇത്ര ചെറുതായി 

ഭൂമിയെ പുല്‍കുവാന്‍ വന്ന ബാഷ്പബിന്ദുവായി 
പ്രഭാതത്തേ വിളിച്ചുണത്തി കൊകിലങ്ങള്‍ 

സ്വരസ്ഥായികളറിയാതെ ശ്രുതി ചേര്‍ത്തു പാടുമ്പോള്‍ 
ചുവടുകളിടറാതേ പൂവുകള്‍ നടനമാടുമ്പോള്‍... 

മഴവില്‍ ചാരുതയറിയാതെ നീലച്ചവാനം 
മേഖങ്ങള്‍ കൊണ്ട് ചിത്രം വരയ്ക്കുമ്പോള്‍... 

ശില്പ ചാതുര്യമറിയാതെ നീല വനമൊരു 
കാവ്യ മെഴുതുന്നു നീര്‍ക്കുമിളതന്‍ നടന കാവ്യം

എന്നിലേക്ക്‌ പ്രഭാതത്തിന്‍ പ്രകാശകിരങ്ങള്‍ പതിച്ചപ്പോള്‍ 
എന്നിലേഴു വര്‍ണ്ണങ്ങളുണ്ടായി, വര്‍ണ്ണവിസ്മയവുമായി  

ഭൂമിയിലേക്ക് വന്ന ഞാനേറെയഹങ്കരിച്ചു 
ഒരുനിമിഷ മാത്രയില്‍ ഭൂമിതന്‍ മാറിലേക്ക്‌ 

പൊട്ടിച്ചിതറി വീണു ഞാന്‍.... ഭൂമിതന്‍ മാറില്‍   
നീര്‍ക്കുമിളയങ്ങനെ.... നിമിഷ കുമിളായി....  





Friday, April 5, 2013

ആരാമത്തിലെ കൂട്ടുകാരി





















ഹിമകണം വീണ സായം സന്ധ്യയില്‍ 
മണ്‍ചിരാതിന്‍ വെളിച്ചത്തില്‍ ഞാന്‍ 
ഒരുമാത്ര നിന്‍ മുഖം കണ്ടപ്പോള്‍ 
നിന്‍ കവിളിലെ അരുണാഭമാര്‍ന്ന ശോണിമ 
എനിക്കിപ്പോഴും മറക്കുവാന്‍ കഴിയുന്നില്ല 
ആരാമത്തിലെ എന്‍റെ കൂട്ടുകാരി ...

നിന്നിലെ നാണത്തിലുള്ള നുണക്കുഴി കവിളിലെ 
പുഞ്ചിരിയില്‍ , നിന്‍ മിഴിയഴകിന്‍റെ 
ശാലീനതയില്‍ ഞാന്‍ ലയിച്ചിരുന്ന നിമിഷങ്ങളില്‍ 
എന്നരികിലിരിക്കും മാത്രയില്‍ 
കുങ്കുമചോപ്പുള്ള നിന്‍ അധരങ്ങളാല്‍ 
എന്‍ കാതില്‍ ഓതിയോ...?നീയാണെന്‍ 
ആരാമത്തിലെ കൂട്ടുകാരിയെന്ന്...

കയ്പ്പും മധുരവും ചേര്‍ന്ന ജീവിതത്തില്‍  
ചിന്താതന്തുക്കളുടെ പ്രകമ്പനം മുഴങ്ങുമ്പോള്‍ 
കറുപ്പും വെളുപ്പും മാത്രമല്ലാതെ മഴവില്ലിന്‍  
വര്‍ണ്ണങ്ങള്‍ ഒരുക്കി നീയെന്‍ മനത്താരില്‍
കൊറിയിട്ട ചിത്രത്തിലെ തുടിക്കുന്ന 
മുഖം നിന്‍റെതായിരുന്നോ ...?
ആരാമത്തിലെയെന്‍ കൂട്ടുകാരി... 

ഹിമകണം വീണ സായം സന്ധ്യയില്‍ 
ഒരു പൂമോട്ടായി നീ വിരിഞ്ഞതും, പിന്നെ 
പുലരിയില്‍ നാണത്തിന്‍ സുഗന്ധം തൂകി 
എന്നില്‍ കുളിര്‍ചൂടി ഓര്‍മ്മയില്‍‍ 
നിറങ്ങള്‍ വിതറി പൂവായി വിരിഞ്ഞതും 
എനിക്കായി മാത്രമായിരുന്നോ 
ആരാമത്തിലെ കൂട്ടുകാരി... 

എന്‍റെ സിരകളിലോഴുകും സംഗീതമായി ... 
ഈ മഞ്ഞിന്‍ കുളിരിലും നിന്‍റെ സാമിപ്യം 
എന്നിലുണര്‍ത്തിയ മധുരമാം നിമിഷങ്ങള്‍... 
വാരി പുണര്‍ന്നു ദിനകരന്‍ നിത്യവും പ്രഭ-
ചൊരിയുന്നോരേന്‍ ആരാമത്തില്‍ നീയൊരു 
താമരയായി വിരിയുമോ? 
എന്നാരാമത്തിലെ കൂട്ടുകാരി..








Wednesday, April 3, 2013

ശലഭമായി നീ

















അന്നോരുനളില്‍ വന്നൊരു ശലഭമായി നീ 
മഴവില്ലു വിടര്‍ന്നോര സായംസന്ധ്യില്‍ 
നിഴല്‍ മൂടിക്കിടന്ന എന്‍റെ സ്വപന്ങ്ങളില്‍ 
എനിക്കായിമാത്രം തുറന്നിരുന്ന നിന്‍റെ മിഴികള്‍ 
എന്നോട് നിശബ്ദതയുടെ മറവില്‍ കൂടി 
നൊമ്പരക്കഥകള്‍ പറഞ്ഞിരുന്നു . 

തളിരിട്ട മോഹത്തിന്‍റെ സ്വപ്‌നങ്ങളെല്ലാം 
ഒരു മാന്‍ച്ചുവട്ടിലെ ശരത്കാല വസന്തത്തില്‍ 
കൊഴിഞ്ഞുപോയ ഇലകള്‍ളെടുത്തു വെച്ചെന്‍റെ
ഓര്‍മ്മകളെ  ഒര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ 
എന്‍ മനതാരിലേക്ക്  നിന്‍ മുഖം 
വെണ്‍ ചന്ദ്രപ്രഭ ചൊരിഞ്ഞു മുന്നില്‍ വന്നു ... 

ചുവന്ന പട്ടു ചെലചുറ്റിയ സന്ധ്യയില്‍ പറയാന്‍ 
എനിക്കായി മാത്രം കാത്തുവെച്ച നിന്‍റെ
കൊച്ചു കൊച്ചു നൊമ്പര സ്വപ്നങ്ങളും  
ഇളം കാറ്റില്‍ അകന്നുപോകുന്ന നിന്‍റെ തേങ്ങലും 
നീ എനിക്കായി മൂളിയ മണിക്ക്യസോപനവും 
ഒരു കുളിര്‍മഴയായ് നിന്നില്‍ ആര്‍ത്തലച്ചുപെയ്യുമ്പോള്‍  

അറിയാതെ അറിയാതെ ഞാന്‍ നിന്നെ പ്രണയിക്കുന്നു... 
ഉദയ സൂര്യന്‍ പൊന്‍പ്രഭ ചൊരിഞ്ഞ പുലരിയില്‍ 
നിന്നെലെ പ്രണയം എന്നേയെന്നും ഉണര്‍ത്തിയിരുന്നു. 
മറുവാക്കു പറയാതെ പറന്നു പോയ ശലഭമേ 
കഴിയില്ലൊരു പൂങ്കാറ്റിനും തഴുകാന്‍,
വേദനിക്കുന്ന നിന്‍റെ ഹൃദയനൊമ്പരത്തേ...