Tuesday, March 12, 2013

ഇഷ്ടം എനിക്കേറെ ഇഷ്ടം


























മഴവില്ലിന്‍ ഏഴു വര്‍ണ്ണങ്ങളില്‍
ഉഞ്ഞാലാടും നിന്നെയെനിക്കിഷ്ടം  
ഇഷ്ടം നിന്നെയെയ്ക്കിന്നേറെയിഷ്ടം
നിന്‍റെയീ കിളിക്കൊഞ്ചലേറെയിഷ്ടം.

പുല്‍ നാമ്പിനോടും ,കിളികളോടും 
തുമ്പിയോടും കുറുമ്പു കാട്ടും നിന്‍റെ 
ചൊടികള്‍ കാണുവാന്‍ എനിക്കേറെയിഷ്ടം
ഇഷ്ടം എനിക്കേറെയിഷ്ടം 

ചെംതാമരപ്പൂവിന്‍ നിറവും 
പരിഭവം ചുവക്കുമീ കവിളിണയും
മധുമഴ പൊഴിയുമീ ചൊടിയിതളും.
ഇഷ്ടം എനിക്കേറെയിഷ്ടം .

കരിമക്ഷി എഴുതിയ മിഴിയിണയില്‍
വിടരുന്ന സ്വപ്നങ്ങളേറെയിഷ്ടം.
അലകള്‍ഞൊറിയുന്ന ചുരുള്‍മുടിയില്‍
ചൂടും ദശപ്പുഷ്പ്പമേറെയിഷ്ടം.

പാരിജാതത്തിന്‍റെ പരിശുദ്ധിയേറുന്ന
വെള്ളാമ്പല്‍ വിടരും മനസ്സുമിഷ്ടം.
ഒരു കൊച്ചുകുഞ്ഞിന്‍  കൗതുകംപേറുന്ന
ഈ മുഖശ്രീയുമേനിയ്ക്കേറെ ഇഷ്ടം .

പാല്‍നിലാപ്പൂമഴ പുഞ്ചിരിയും നിന്‍റെ
നാണം പൂവിട്ട ഭാവങ്ങളും.
പാദസ്വരം കിലുങ്ങും നിന്‍
അന്നനടയും ഇഷ്ടം എനിക്കേറെയിഷ്ടം

പുളിയിലക്കരമുണ്ടില്‍ മൂടിവെയ്ക്കും നിന്‍റെ
മുഗ്ദ്ധ സൗന്ദര്യം ഏറെയിഷ്ടം.
അഴകേറും സ്വപ്നങ്ങള്‍ പൂമാലക്കോര്‍ക്കുന്ന
മിഴിയിണ പീലിയും ഏറെയിഷ്ടം.

തെന്നല്‍ തലോടുമ്പോള്‍ ഇളകിത്തെറിക്കുന്ന
അളകങ്ങള്‍ കാണുവാനെന്നും ഇഷ്ടം.
ഇഷ്ടം എനിക്കേറെ ഇഷ്ടം നിന്നെ
എന്തിനെക്കാളുമെനിക്കേറെയിഷ്ടം... 




2 comments:

  1. മനോഹരമായ വരികൾ..വായിക്കുന്നവർക്കിഷ്ടമാകും ഈ കവിത.

    ശുഭാശംസകൾ....

    ReplyDelete