Saturday, March 2, 2013

വെള്ളിക്കൊലുസ്സിന്‍റെ താളം





















വെള്ളിക്കൊലുസ്സിട്ട നിന്‍റെ കാലൊച്ച-
കേള്‍ക്കാനു മൊരു  താളമുണ്ട് 
എന്നില്‍ മോഹങ്ങളും പ്രണയവും 
സ്വപ്നങ്ങളും ജനിപ്പിക്കുന്ന താളം... 
ഏകാന്തത മാത്രം സമ്മാനിച്ച 
ഈ ജന്മത്തില്‍ ഇനി ഞാന്‍ എന്തു 
നേടുമെന്നു എനിക്കറിയില്ല 
ഈ സ്നേഹസാഗരത്തിന്‍റെ ആഴങ്ങളില്‍ 
വിരച്ചിട്ട ആ സ്നേഹ ശില്‍പ്പം എന്നില്‍ നിന്നും 
എന്നന്നേക്കുമായി മാഞ്ഞു പോകുന്നു....  
ഈ ജന്മത്തില്‍ ഇനി കണ്‍ടുമുട്ടുമോ...???
അറിയില്ലാ...!!  പക്ഷേ...  
ഈ ജന്മത്തില്‍ നീ എന്‍റെ എല്ലാമായിരുന്നു 
നീ ഇല്ലാത്തലോകം എനിക്കു 
ഇരുട്ടു മാത്രം സമ്മാനിക്കുന്നു . 
ആ ഇരുട്ടില്‍ നിന്നെയും തേടി അലഞ്ഞു ഞാന്‍ 
അവസാനം ഈ ജന്മം ..ഈ പാഴ് ജന്മ മായി 
പൊലിഞ്ഞു പോകും എന്നന്നേക്കുമായി.  
  

2 comments:

  1. കൊള്ളാം... ഭാവുകങ്ങള്‍..

    ReplyDelete
  2. കൊലുസ്സിലും പ്രണയതാളം..

    കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ.. ഇതിപ്പൊ വന്നിരിക്കുന്നത് 'ജാലക'ത്തിലെ പൊതുവിഭാഗത്തിലുമല്ല.
    സിനിമാ വിഭാഗത്തിൽ..!! ശ്രദ്ധിക്കൂ..

    ശുഭാശംസകൾ....

    ReplyDelete