Friday, February 22, 2013

ആദ്യക്ഷരങ്ങള്‍
































എനിക്ക് ഒന്നും എഴുതാന്‍ കഴിയുന്നില്ല ...
മനസ്സ് വല്ലാതെ ശൂന്യമാകുന്നു.. ..
അക്ഷരങ്ങള്‍  കൈകള്‍ക്കും, മനസ്സിനും വഴങ്ങാതെ
വഴി മാറി നടക്കുന്നു....
കാരണങ്ങള്‍ എന്തെന്നു  നിരത്താന്‍  അറിയില്ല...??
പക്ഷേ ...!!

എന്‍റെ അക്ഷരങ്ങള്‍ എന്നിലേക്ക് നടന്നു തുടങ്ങുമ്പോള്‍ 
ഞാന്‍  ആദ്യം പറയുക, ഞാന്‍ നിനക്കായി മാറ്റിവച്ച
എന്‍റെ ഹൃദയത്തെ കുറിച്ചായിരിക്കും... 
അദൃശ്യമായൊരു മാന്ത്രിക സ്പര്‍ശം പോല്‍-
നിന്‍ വാക്കുകള്‍...,
ഓരോ നിമിഷവും കവര്‍ന്നെടുത്ത
നിന്‍ വാചാലത...,
മാസ്മരമായൊരു പ്രണയലോകത്തെത്തിച്ച
നിന്‍ അക്ഷരങ്ങള്‍...,

ഒരു നീരാളിപ്പിടുത്തംപോല്‍ കവര്‍ന്നെടുത്ത
എന്‍ നിമിഷങ്ങള്‍...,
അറിയാതെ വീണു ഞാന്‍ ... 
നീ തീര്‍ത്തൊരാ സ്നേഹചൂഴിയില്‍
നിന്നില്‍നിന്നുമടരാനാകാത്തവിധം
ഇഴുകി ചേര്‍ന്നു പോയോരെന്‍ ആത്മാവിനെ
അതെന്‍ ലോകമല്ലെന്ന വെളിപാടില്‍
സ്വയമുണര്‍ന്നു പിടഞ്ഞു ഞാന്‍
എന്‍ നിസ്സഹായാവസ്ഥയില്‍ ഞാനവ
ചവിട്ടി മെതിച്ചു സ്വയം പഴിച്ചു... 
എങ്കിലുമെന്‍ സ്നേഹനീര്‍ക്കണങ്ങള്‍
വാടാണോ തളിര്‍ക്കാനോ അനുവദിച്ചില്ല
തളര്‍ന്നോരാ മനസ്സിനെ...
അതെന്‍ സ്നേഹ നീരുറവയെന്നും
ഒരിക്കലും വറ്റാത്തവയാണെന്നും
നീ അറിഞ്ഞുവെന്നു നിനച്ചു ഞാന്‍ വ്യഥാ
എന്തിനെന്നറിയില്ല ഇന്നെന്‍ കണ്ണുനീര്‍
നിക്കന്യമായിരുന്നെന്നാലും
അര്‍പ്പിക്കട്ടെ ഞാനെന്‍ അശ്രുബിന്ദുക്കള്‍
നിനക്കയി .... 



4 comments:

  1. ഉറവ വറ്റിയിട്ടൊന്നുമില്ലല്ലോ അല്ലേ

    ReplyDelete
  2. ആർദ്രതയില്ലാത്ത ജലത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ..?ചൂടില്ലാത്ത തീയെപ്പറ്റി..?അങ്ങനെയുണ്ടെങ്കിൽത്തന്നെ എന്തു കാര്യം?
    അതുപോലെ തന്നെ ദൈവം തന്നിരിക്കുന്ന അക്ഷരങ്ങളും,അറിവുമെല്ലാം.
    ഉപയോഗിക്കാതിരിക്കുന്ന കഴിവുകൾ(ചെറുത്/വലുത്)കൊണ്ടെന്തു പ്രയോജനം?
    മനസ്സിൽ കവിതയുള്ള കാലം വരെ എഴുതുക..

    ''KNOWLEDGE WITHOUT ITS APPLICATION IS LIKE WATER WITHOUT WETNESS & FIRE WITHOUT HOTNESS''

    LEAN TO THE ALMIGHTY ALWAYS..ALWAYS..ALWAYS..

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. Thank You.. Sowgandhikammm.....
      thirchayayum ezhuthum...

      Delete
  3. ഇതിനെയാണ് റൈറ്റേഴ്സ് ബ്ലോക്ക് എന്നു പറയുന്നത്.......

    ReplyDelete