Saturday, February 16, 2013

ജന്മ സാക്ഷാതക്കാരം





















അകലെ കാണുന്ന പ്രതീക്ഷയുടെ 
നാളം ലകഷ്യമാക്കി നടന്നു കൊണ്ടേ 
ഇരിക്കുന്നവരാണ് മനുഷ്യര്‍, 

ഓരോ പുലരിയും ആ യാത്രയുടെ ആരംഭവും,
ഓരോ രാത്രിയും ആ യാത്രയുടെ വിശ്രമവും ആണ്.
അന്തമില്ല , ജ്ഞാനമില്ല, യാത്രയില്‍ നമ്മള്‍ 
അറിയുന്നില്ല , അറിയിക്കുന്നതുമില്ല, 
പറയുന്നില്ല,  കേള്‍ക്കുന്നില്ല
കാണുന്നില്ല, കണ്ടാലും മിണ്ടില്ലാ-
മനുഷ്യ കോമരങ്ങള്‍ മാത്രം...

കാലമാംഗെതിയില്‍ പായാന്‍ ശ്രമിച്ചു
ഇപ്പോള്‍ തുഴയാന്‍ ആളില്ലാ , തോണിയില്ല ,
തുഴയാന്‍ വെള്ളവുമില്ല ....!!

തുഴയറിയാതെ , കരയറിയാതെ
ഇനി എങ്ങോട്ട് എന്ന ചിന്ത നമ്മില്‍ നിറഞ്ഞാല്‍
നമ്മളെയും കെട്ടിയിടും ഒരു നാള്‍ 
മരണമെന്ന ചങ്ങലകൊണ്ട്...

ജെനിച്ചതെന്തിനെന്നോ , മരിക്കുന്നതെപ്പോളെന്നോ
അറിയാതെ ജീവിക്കാന്‍ പാട് പെടുന്ന മനുഷ്യര്‍ 
എന്തിനീ  ലോകം വെട്ടിപിടിക്കാന്‍ ശ്രമിക്കുന്നു ??
ഈ ജന്മം ആറടി മണ്ണില്‍ തീര്‍ന്നു വെറും മണ്ണായി... 

മനുഷ്യാ നീ മരിക്കാനായി മാത്രം ജെനിച്ചവന്‍.
നിഴലു പോലെ മരണവും ഓരോ ജീവന്‍റെകൂടെയുണ്ട് 
മരണമാണ് ജന്മത്തിന്‍റെ അവസാന ലകഷ്യം  ........






3 comments:

  1. തത്ക്കാല ദുനിയാവ് കണ്ടു നീ മയങ്ങാതെ
    എപ്പോഴും മരണം നിന്‍ കൂടെയുണ്ട് മറക്കാതെ ..

    കവിത വളരെ വളരെ ഇഷ്ടമായി.അക്ഷരത്തെറ്റുകള്‍ ........

    ശുഭാശംസകള്‍ .......

    ReplyDelete
  2. ഇതിനു ഉപരി ജീവിക്കുന്നവരെ നമ്മള്‍ തെമ്മടികളായി മാറ്റും
    അല്ലെങ്കില്‍ വിപ്ലവകാരിയാക്കും അതുമല്ലെങ്കില്‍
    വ്യഭിചാരി ,വ്യഭിചാരിണി ആക്കും.സമൂഹത്തിന്റെ അഴുക്ക് ചാലിനൊപ്പം
    നീന്തിയാല്‍ അവനും കിട്ടും എം പി .എം എല്‍ എ സ്ഥാനങ്ങള്‍ .
    അല്ലെങ്കില്‍ ജനിക്കുന്നത് മരിക്കുവാന്‍ എന്നാ രീതിയില്‍ ജീവിക്കുക

    ReplyDelete