Friday, February 1, 2013

ചിറകൊടിഞ്ഞ കിനാക്കള്‍



















പ്രതീക്ഷയുടെ തുമ്പിചിറകുകള്‍ തളര്‍ന്നോടിയുന്നു ..
സ്മൃതികളുടെ കിനാവള്ളികളില്‍ തൂങ്ങി ഞാന്‍ 
രക്ഷപെട്ടോട്ടേ ...അകലേക്ക്‌ ......അകലേക്ക്‌ ........
"എങ്കിലും വിദൂരമായ ഭൂതകാലത്തിന്‍റെ കുറച്ച് 
ഓര്‍മ്മകള്‍ മാത്രം മസ്സിലുണ്ട് """!!

"""അതെന്തെന്നോ ...?????"""









മഞ്ഞരളിപ്പൂക്കളടരുന്ന 
വസന്ത സായാഹ്നത്തിലേക്ക് ....
മണ്ണപ്പം ചുട്ട് കാത്തിരിപ്പിന്‍റെ 
പരിഭവം ഉള്ള കളിവീട്ടിലേക്ക് ....
തെളിനീര്‍ നിറഞ്ഞ പായല്‍ മൂടിയ 
അമ്പലക്കുളത്തിലെ തണുപ്പിലേക്ക്......... 
ഹരിതഭംഗി നിറഞ്ഞ നീരോലിപ്പടര്‍പ്പുകള്‍ 
ചാഞ്ഞ ഇടവഴിയിലേക്ക്....... 
കുന്നിക്കുരുവും മഞചാടിമണികളും 
സ്ലെയിറ്റും കല്ലുപെന്‍സില്‍ തുണ്ടുകളും 
മയില്‍പ്പീലിത്തുണ്ടുകളും 
നിറച്ചു വച്ച മണിച്ചെപ്പിലേ ബാല്യം  ...

പിന്നെ .......




















രാമായണത്തിലേ ശാരിക പൈതലും 
ഭാരതത്തിലേ പാഞ്ചാലിയും ...
ശകുന്തളയും...സാവിത്രിയും ..ഇതൊക്കേ 
എന്‍റെ മുത്തശ്ശിപറഞ്ഞ കഥകള്‍  .....

""ഭാവി കാലത്തില്‍ എന്ത് ?? എങ്ങനെ ??
ഇവിടെ എനിക്ക് ഒന്നും ഓര്‍ത്തു  
സൂക്ഷിക്കാന്‍ ഉണ്ടായിരുന്നില്ലാ"".
ഈ കാലത്തില്‍ നിന്നും ഒരു മോചനം 
വേനലിന്‍റെ ഉഷ്ണ പുഷ്പങ്ങളില്‍  നിന്ന് 
ഒരു ചാറ്റല്‍ മഴയുടെ വിതുമ്പലില്‍ നിന്ന് 
പുലര്‍മഞ്ഞിന്‍റെ കനത്ത ശീതത്തില്‍ നിന്ന് ..
ഞാന്‍ രക്ഷപെട്ടോട്ടേ .......
അകലേക്ക്‌ ......അങ്ങ് ..അകലേക്ക്‌ ....

2 comments:

  1. എങ്ങോട്ട്...എങ്ങോട്ട്...??

    ReplyDelete
  2. ഇത്രയും നല്ല ഓർമ്മകളുള്ള ഒരാൾക്കും, ജീവിതത്തിൽ നിന്ന് എവിടേക്കും ഓടിയൊളിക്കാൻ കഴിയില്ല തന്നെ. ഭൂത കാലത്തോടും, ഭാവി കാലത്തോടും ഒന്നേ പറയേണ്ടൂ.. പോയി പണി നോക്കാൻ .... പിന്നല്ലാതെ...... ജീവിതമൊരു വരദാനമത്രെ...കണ്ണു തുറന്നു നോക്കിയാൽ കാണാം... ദൈവം ,ഒരു കൊച്ചു കുഞ്ഞിനോടുള്ള കരുതലോടെ,നമ്മുടെ കൂടെ നടക്കുന്നത്... വീഴുമ്പോൾ താങ്ങുന്നത്... കണ്ണീരൊപ്പുന്നത്...

    കവിത നന്നായി.

    ശുഭാശംസകൾ.......

    ReplyDelete