Wednesday, January 30, 2013

സ്വപ്നംകൊണ്ടൊരു കളിവീട്
















കൊഴിഞ്ഞു വീണൊരു  സ്വപ്നങ്ങളാല്‍
എന്‍ മനസ്സിലൊരു കളിവീടുണ്ടാക്കി 
ദു:ഖത്താലതിനു അടിത്തറപാകി,
വേദനയാല്‍ ഞാനതിനെ കെട്ടിപ്പൊക്കി.

കണ്ണുനീരാലതിനെ ദിനവും നനച്ചു 
മൌനത്താല്‍ ഞാനതിനെ തേച്ചുമിനുക്കി 
ക്ഷമ കൊണ്ട് ഞാനതിനു നിറമേകി; 
മനസ്സാലൊരു സുന്ദരമാം ജീവിത ചിത്രം വരച്ചു ...

പുഞ്ചിരി തണലൊരുക്കും കളിവീടിന്‍ മുറ്റത്തോ,
ഞാന്‍ വേരുകള്‍ മുളക്കാത്ത ചെടികള്‍ നട്ടു. 
ഇലകള്‍ തളിര്‍ക്കാത്ത ചെടികകളാല്‍,
പൊന്‍വസന്തം തീര്‍ക്കാനായി കാത്തിരുന്നു.

മിന്നാമിനുങ്ങുകള്‍ ചെടിക്കു പ്രകാശമേകി, 
അപ്പൂപ്പന്‍ താടികള്‍ ഇളം കാറ്റായി വന്നു. 
ഗ്രിഷ്മത്തിന്‍ തൂശനിലത്തൂമഞ്ഞു തുള്ളികളിറ്റിച്ചു;
ചെടികളില്‍ കിനാവിന്‍ മോഹ പൂക്കളേ സൃഷ്ടിച്ചു
എന്‍ സ്വപ്നവസന്തം ആവോളം നുകരാന്‍ 
കിളികള്‍ പറന്നെത്തി ദൂരെ നിന്നും.
പൂവിന്‍ നറുതേന്‍ നുകരാന്‍ അളികളുമെത്തി ...
കാത്തുവെച്ച പൊന്‍ വസന്തവുമായി മഴയുടെ 
വരവിനായി കാത്തിരുന്നു നിറക്കണ്ണുമായി.

നിനച്ചിരിക്കേ വര്‍ണ്ണങ്ങള്‍ വാരി വിതറിയോരാ, 
വാര്‍മഴവില്ല് എന്നെനോക്കി ചിരിപ്പൂ കളിയോടെ. 
വഴിതെറ്റിവന്നൊരു  മഴക്കാറിനോടു പരിഭവം ചൊല്ലവേ,
മഴമേഘം എന്നോട്  മൌനമായി മൊഴിഞ്ഞു,
മറ്റാര്‍ക്കോ സ്വന്തമാം  സ്വപ്നം,
നിനക്കായ്‌ പെയ്തിറങ്ങി അറിയാതെ.....






5 comments:

  1. നെഞ്ചിലായിരം തങ്കക്കിനാവുകള്‍
    പൊന്‍ ചിലമ്പ് കിലുക്കുമ്പോള്‍
    പിന്നേയും നീളുന്ന വഴിയിലാ-
    രുടെ കണ്ണുനീര്‍ത്തുള്ളി തിളങ്ങുന്നു ..?



    കവിത നന്നായി.അക്ഷരത്തെറ്റുകള്‍ കുറയ്ക്കാന്‍

    ശ്രദ്ധിക്കണമെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

    ശുഭാശംസകള്‍...........

    ReplyDelete
  2. കൊള്ളാം .ഭാവുകങ്ങള്‍ .

    ReplyDelete
  3. പ്രിയപ്പെട്ട ചേച്ചി,
    നല്ല കവിത. ചിത്രങ്ങളും നിറവും ഒക്കെ ഭംഗിയായി.
    ആശംസകള്‍ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete