Thursday, January 17, 2013

മനസ്സു പറഞ്ഞ സ്നേഹം .....
















ചെടികള്‍ മഴയെ സ്നേഹിക്കുന്നു
മഴ അതു അറിയുന്നുണ്ടാവുമോ..??
പൂവുകള്‍ പുലരിയെ പുണരാന്‍ കൊതിക്കുന്നു 
പുലരികള്‍ അതു അറിയുന്നുണ്ടാവുമോ..??
രാവുകള്‍ സന്ധ്യയെ പരിണയിക്കാനഗ്രഹിക്കുന്നു 
സന്ധ്യ അതു അറിയുന്നുണ്ടാവുമോ..??

















നക്ഷത്രങ്ങള്‍ നിലാവിനെ പ്രണയിക്കുന്നു  
നിലാവു അതു അറിയുന്നുണ്ടാവുമോ..??
മയിലിനെപ്പോലെ എല്ലാ പക്ഷികള്‍ക്കും 
നൃത്തം ചെയ്യാന്‍ കഴിയില്ല ..
അതു പക്ഷികള്‍ അറിയുന്നുണ്ടാവുമോ..??























പനിനീര്‍  പുഷ്പ്പത്തിനെപ്പോലെ 
പ്രണയം  കൈ മാറുവന്‍ 
എല്ലാ പൂക്കള്‍ക്കും കഴിയില്ലന്നു 
അവര്‍  അറിയുന്നുണ്ടാവുമോ..??
അടര്‍ത്തി എടുക്കുവാന്‍ ആവില്ല എന്നില്‍  നിന്നും 
നിന്‍റെ സ്നേഹത്തെ അതു നീ  അറിയുന്നുണ്ടാവുമോ..??
ഒരുനാളും നോക്കാതെ നീ നീക്കിവച്ച പ്രണയത്തിന്‍
പുസ്തകം അതു നീ അറിയുന്നുണ്ടാവുമോ..??















എത്ര ഇഷ്ട്ട പ്പെടാം ഒരാള്‍ക്ക് ഒരാളെ
അതു പറയാന്‍ നിനക്കു  അറിയുമോ ...??
ഒരു നിമിഷം പോരെ നിന്നെ ഓര്‍ക്കാന്‍ ‍...
അതും നീ അറിയുന്നുണ്ടാവുമോ..??
നിന്നെ തഴുകിയകന്ന രാക്കാറ്റിനോപ്പം
ഇരുട്ടിന്‍റെ നേര്‍ത്ത തേങ്ങല്‍..
അതു നീ അറിയുന്നുണ്ടാവുമോ..??
നിലാവിനോട് പിണങ്ങിയ തമസ്സ് 
പരിഭവത്തോടെ മരചുവട്ടിലൊളിച്ചതും  
ഒപ്പം കൂട്ടാന്‍ സമ്മതം ചോദിച്ചുതും 
നീ അറിയുന്നുണ്ടാവുമോ..??
നിദ്രയുടെ ആഴങ്ങളില്‍ ഊളിയിടാന്‍  
മടിയില്‍ തലചായ്യച്ചു ഉറങ്ങിയപ്പോള്‍  
മുടിയിഴകള്‍ക്കിടയിലൂടെ എന്‍റെ  
നേര്‍ത്ത വിരല്‍ സ്പര്‍ശം ..
തഴുകിയതു  നീ അറിയുന്നുണ്ടാവുമോ..??




















ഒന്നു ഉണരാന്‍ വെമ്പുന്ന വെളിച്ചത്തിനോടെന്നും 
ഇരുട്ടിനു പിണക്കമാണെന്നും 
നീ അറിയുന്നുണ്ടാവുമോ..??
ഒരു തരിനഷ്ട്ട ബോധംപോലും ഇല്ലാ എനിക്കു 
എനിക്കു നിന്നെ കിട്ടിയില്ലല്ലോ എന്നുഓര്‍ത്തു..
ഒരിക്കലും എന്നെ വിട്ടു പോകില്ലന്നു ഉറപ്പുള്ള 
എവിടെയോ   ഒരു നൊമ്പരം ..മാത്രം 
സുഖമുള്ള ഒരു നോവ്.. ഒരു നോവു മാത്രം 
അതു നീ അറിയുന്നുണ്ടാവുമോ..??









6 comments:

  1. കവിതകളെല്ലാം ഇടതടവില്ലാതെ ഒഴുകികൊണ്ടിരിക്കുകയാണല്ലോ...എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  2. പ്രിയപ്പെട്ട ചേച്ചി,
    മനോഹരം
    ചിത്രങ്ങളും വരികളും
    ആശംസകള്‍ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  3. മനസ്സിലെ സ്നേഹപ്രവാഹം....

    കവിത നന്നായി .ചിത്രങ്ങളും .
    ശുഭാശംസകള്‍........

    ReplyDelete
  4. 'പാതിരാക്കാറ്റ്‌ ' എന്ന കവിതയെഴുതിയ പ്രകൃതി എന്ന കൊച്ചു കവയത്രിക്ക്, കമന്റ് എഴുതാന്‍ എന്തോ ചില സാങ്കേതിക കാരണങ്ങളാല്‍ എനിക്ക് കഴിയുന്നില്ല. ഇവിടെ ഞാനതൊന്നു കുറിച്ചോട്ടെ ? ദുഃസ്വാതന്ത്ര്യത്തിനു ക്ഷമ ചോദിക്കുന്നു..

    പ്രകൃതി,

    നല്ല കവിത .. കേട്ടോ ?

    ഇനിയും ധാരാളം എഴുതുക

    ഈശ്വരന്‍ അനുഗ്രഹിക്കട്ടെ....

    കുഞ്ഞു കവയത്രിക്ക് ഒരായിരം ആശംസകള്‍.....

    ReplyDelete
  5. കൊള്ളാം, നന്നായിട്ടുണ്ട്

    ReplyDelete
  6. അതിമനോഹരം ചേച്ചി

    ReplyDelete