Friday, January 25, 2013

സായാഹ്നം














കൂടാണയാന്‍ ചിറകു വീശി പറക്കും 
പറവകളെപ്പോലെയാണ് സായാഹ്നം
സുന്ദരമായ സായാഹ്നത്തില്‍ സുര്യന്‍റെപ്രഭ
ആഴകടലിന്‍റെ അനന്തതയിലേക്കു  
നീങ്ങി അപ്രതയക്ഷമാകുന്നു. 
ഞാന്‍ ഏകയാണ് .. 
കൂട്ടിന്നു എന്‍റെ സ്വപങ്ങള്‍ മാത്രം ..
കല്ലും മുള്ളും നിറഞ്ഞ വീഥികളിലെ വിഘ്നങ്ങളും
തിരിച്ചടികളും മനക്കരുത്താല്‍ 
വകഞ്ഞു മാറ്റി ജീവിതത്തില്‍ മുന്നേറിയവര്‍ 
ആണു  നമ്മളില്‍ പലരും.....
ഇളം കാറ്റു  വന്നു ചെവിയില്‍ 
ഒരു പ്രണയമന്ത്രം പോലെ നീ തനിച്ചാണ് ..
കൂട്ടിന്  ആരും ഇല്ലായെന്നുഓതിയെങ്കില്‍ ... 
ദേഹത്തിനും ദേഹിക്കുമിടയിലെ അന്തരം... 
ആഴിയും ആകാശവും പോലെ- 
അനന്തമായ വിഹായസ്സിലെ കോടാനുകോടി 
നക്ഷത്രങ്ങളെ പോലെ ആണ്‌ 
എന്നു  മനസ്സിലാക്കാന്‍  മറന്നു പോകുന്നു നമ്മള്‍……
എല്ലാം വെട്ടിപ്പിടിക്കാന്‍ ഉള്ള ആവേശത്തിന്‍റെ 
മറവില്‍ നിഷ്ട്ടങ്ങള്‍ എന്തൊക്കെയെന്നു 
നമ്മള്‍ തിരിച്ചറിയുമ്പോഴേക്കും 
കാലം നമ്മെ പിന്‍ തള്ളി പോയിട്ടുണ്ടാകും ..
ഇവിടെ ഓരോരുത്തര്‍ക്കും നഷ്ട്ടങ്ങള്‍ ഓര്‍ത്തു 
മിഴി നനയുമ്പോള്‍ ലാഭം 
എന്ന പുസ്തകില്‍ എന്ത് എഴുതിടാം......!!!

6 comments:

  1. 'എല്ലാം വെട്ടിപ്പിടിക്കാന്‍ ഉള്ള ആവേശത്തിന്‍റെ
    മറവില്‍ നിഷ്ട്ടങ്ങള്‍ എന്തൊക്കെയെന്നു
    നമ്മള്‍ തിരിച്ചറിയുമ്പോഴേക്കും
    കാലം നമ്മെ പിന്‍ തള്ളി പോയിട്ടുണ്ടാകും'

    ശരി തന്നെ

    ReplyDelete
  2. സായാഹ്നത്തെപ്പറ്റിയുള്ള ആ അലങ്കാരം നന്നായി

    ReplyDelete
  3. കഴിഞ്ഞ കാലം തിരികെ കിട്ടില്ല

    വരാനുള്ളത്‌ എന്തെന്നുമറിയില്ല

    എങ്കില്‌പ്പിന്നെ ഇന്നിനെ സന്തോഷത്തോടെ സ്വീകരിക്കൂ... (LIVE IN THE PRESENCE..)

    ഇത് പറയാനെളുപ്പം...; പ്രാവര്‍ത്തികമാക്കാന്‍ പ്രയാസവും .

    അതിനേക വഴിയെന്നത് ഈശ്വര പാദങ്ങളെ ‍ മുറുകേപ്പുണര്‍ന്നു അതിനായി പരിശ്രമിക്കുക തന്നെ.

    ‍Once win, defenitely you can write in the Life Book..
    മധുരം ജീവാമൃത ബിന്ദു..!!!

    കവിത കൊള്ളാം

    ദൈവം ‍അനുഗ്രഹിക്കട്ടെ...

    ശുഭാശംസകള്...

    ReplyDelete
  4. ബ്ലോഗ്‌ മാറി കമന്റ്‌ എഴുതി...അത് remove ചെയ്തത് ആണ്..

    ReplyDelete
  5. ഇളം കാറ്റു വന്നു ചെവിയില്‍
    ഒരു പ്രണയമന്ത്രം പോലെ നീ തനിച്ചാണ് ..

    ഈ വരി അത്ര സുഖമുള്ളതായി തോന്നിയില്ല....
    മറ്റു കവിതകളുടെയത്ര വായനാസുഖം കിട്ടിയില്ല ഇതില്‍ നിന്ന്...

    ഇനിയുമെഴുതി വരൂ, ഞങ്ങള്‍ കാത്തിരിക്കുന്നു....


    വിനീത്

    ReplyDelete