Saturday, December 29, 2012

ഓര്‍മ്മച്ചെപ്പ്


















നക്ഷത്രങ്ങള്‍ പാട്ടു മറന്ന 
കറുത്ത സന്ധ്യയുടെ മുറ്റത്തു 
നിലവിളക്കിന്‍ തിരി നീട്ടി 
എന്‍റെ വിഷാദ മൌനം...

ഓര്‍മ്മകളുടെ ചെപ്പില്‍ 
നിന്നും ഒരുപിടി ഓര്‍മ്മകള്‍ 
എന്നിലേക്കു ഓടിയെത്തുന്നു 
കളഭം അണിഞ്ഞു എത്തുന്ന ഇളവെയില്‍ 
ഇളവെയില്‍ കാണാതെ ഇലകളില്‍ 
ഒളിച്ചിരിക്കുന്ന മഞ്ഞു തുള്ളികള്‍
ഇളവെയില്‍ മഞ്ഞുതുള്ളികള്‍ക്ക്
ഏഴു വര്‍ണ്ണങ്ങള്‍ ...
പാട്ടുമറക്കാത്ത കുയിലിന്‍റെപാട്ട് ...

നാണിച്ചു പൂകുന്ന മുല്ലയും
പിച്ചിയും പരിജതവും 
എന്നെ തേടി എന്നിലെക്കുതുന്ന 
അവയുടെ നറും മണം
ജാലകത്തിന്നുള്ളിലൂടെ എന്നിലേക്കു  
എന്‍റെ  ആത്മാവിലേക്ക് 
ഉടലാകെ കുളിര്‍ പെയ്യിക്കുന്ന മഴത്തുള്ളികള്‍ 
എല്ലാം എന്നെ തേടി എത്തുന്ന എന്‍റെ ഓര്‍മ്മകള്‍ ...

ജ്യോ തിസ്സ്

















ഞാനൊരു  തീജ്വലയായിരുന്നു 
സ്നേഹന്വേക്ഷകയും 
നിത്യതപ്തയും മായ ഒരുവള്‍ ... 

കടന്നുപോയ കാറ്റുകള്‍ക്കൊരിക്കലും 
കെടുത്തുവാനോ , പടര്‍ത്തുവാനോ 
കഴിയാതെ പോയവള്‍ ....

സ്‌നേഹത്തിന്‍ നറകുടമായതും നീ
കോപത്തിന്‍ വിളനിലമായതും നീ 
നന്മയും തിന്മയും നിന്നിലെ വര്‍ണ്ണങ്ങള്‍
വെണ്‍മയാം ജീവിതവും നിന്‍റെ കരങ്ങളില്‍ 
പവിത്രമാം ഈശ്വരധര്‍മ്മമെന്നു കരുതിയവള്‍...


അലൌകികമായ ഏതോ കൈകളുടെ 
അദൃശ്യമാം കോട്ടക്കുള്ളില്‍ 
അനന്ത  കാലമായ് അഭയം തേടിയോള്‍ ...

ലഭിക്കാതെയിരിക്കുന്ന സ്നേഹത്തെ മറന്നു 
നിറവാണ്  , നിറവാണെന്നു ഭാവിച്ചവള്‍ 
ആകാശ നീലിമയില്‍ നിന്നുമഗ്നി  
നക്ഷത്രമായ്‌ നീ വന്നുചെരുവോളം 
വിറച്ചു ജ്വലിച്ചവള്‍ ...

ജ്യോ തിസ്സ് !!!!!
സ്വന്തംമെന്നഭിമാനിച്ചവള്‍ 
ആ തിരുമാറിന്‍  ചൂടില്‍ തന്‍ 
താപങ്ങളോക്കെയും അറിയതെയറിയതെ 
അതിലലിയിച്ചു പോയവള്‍ ...

പെന്നെയും ഒരുനാളമായ് 
തുടരുന്നു ഞാന്‍ നിന്നിലെ ജ്വാലയില്‍ 
നഷ്ട്ടമാം ഗ്രിഷമ ത്തോടെ !!!...