Tuesday, December 18, 2012

മിഴിനീര്‍















ഓര്‍മ്മകള്‍ കൊച്ചോളമായി 
അലയടിക്കുമീ  മനസ്സില്‍ 
ഒരു നേര്‍ത്ത മഴത്തുള്ളി കണക്കേ 
ഒരു പൊന്‍ മയിപ്പീലി പോലെ ഒരുനാള്‍ 
എനിക്കൊരു പോന്നോമാനെയേ കിട്ടി ...

വീണ്ടും കൊച്ചോളങ്ങള്‍ പൊട്ടിച്ചിരിച്ചു 
പണ്ടത്തെ ഏതോ പാട്ടിന്‍റെ വരികള്‍ 
ചുണ്ടത്തുവന്നു പുഞ്ചിരിയീണത്തില്‍
പിന്നെയും തുള്ളിക്കൊരുകുടം കണക്കേ 
ആര്‍ത്തു ചിരിച്ചും രസിച്ചും ഞാന്‍

ഒടുവിലൊരു മഴവില്‍ തുള്ളി 
അല്ല തുള്ളിയിലൊരു മഴവില്ല് ;
ഒരു മാത്ര നേരം കൊണ്ട് 
എല്ലാം എന്നില്‍ നിന്നും തട്ടിയെടുത്തു 
മഴ പോലെ എന്‍റെ മിഴിനീര്‍ പെയ്യതു 
കറുത്ത വാവിന്‍ കൂരിരുള്‍ പോല്‍ 
നിറഞ്ഞു എന്‍ ആത്മ നൊമ്പരം ...

നെഞ്ചോടു ചേര്‍ത്ത് ഞാന്‍ കെഞ്ചി
എന്‍ ഓമനതന്‍ പ്രാണനു വേണ്ടി 
ഒരുനാള്‍ ഞാനറിയാതെ തൂ മഞ്ഞു പോല്‍ 
ആ മിഴി കൂമ്പിയടഞ്ഞു 
നിലത്തു വീണുടഞ്ഞു തെറിച്ച
കണ്ണാടി തുണ്ടുകള്‍ പോലെന്‍ മനം ചിതറി ...

ഇനിയെത്ര നാളുകളെന്നറിയില്ല 
ആ വേദനയില്‍ നിന്നും മോചനം നേടുവാന്‍ 
മാറില്ല ഒരിക്കലുമാവേദന 
എരിഞ്ഞു  തീരുന്ന നാള്‍ വരേയും 
കനലായി എന്നുമെന്നുള്ളില്‍
ഇതു തന്നെയല്ലേ  ജീവിതം ..... !!


മഴ പോലെ ഒരു പ്രണയം



























വേനല്‍  കുടിച്ചു വറ്റിച്ച പുഴ....
ഞാന്‍  വൃഥാനിന്‍റെ  കടലാസ്സു 
വഞ്ചി കളുടെ കാവല്‍ക്കാരി ആവുന്നു 
കൊടും കാറ്റിന്‍റെ  ശീലുകള്‍ നമ്മുക്കിടയിലെ 
ചൂടു മണല്‍ക്കുന്നില്‍ ജീവിതം വരയ്ക്കുന്നു 
നിലച്ചു പോയ ഓളത്തിനും പ്രണയത്തിനും
ഇടയിലെ കവിത വളപ്പൊട്ടുകള്‍ പോലെ ...

ഓട്ടിന്‍ പുറത്തു വന്നുവീണു ചിന്നിച്ചിതറുന്ന പുതുമഴ. 
ജാലകത്തിനപ്പുറം മഴ പെയ്യുമ്പോള്‍ അറിയുന്നു,.....
മഴ എന്‍റെ ഹൃദയത്തിലേക്കു തന്നെയാണു പെയ്യുന്നതെന്നു...
കാലം ആത്മാവില്‍ വീഴ്ത്തിയ മുറിവുകളിള്‍  
അമര്‍ത്തിയ നിര്‍മ്മലമായ നിന്‍റെ 
കൈപ്പടമാണെനിക്കു പ്രണയം ...

എന്‍റമുറിവുകളുടെ വേദന ചോദിച്ചു വാങ്ങി 
നിറകണ്ണുകളോടെ നീ വിടര്‍ത്തിയ
പുഞ്ചിരിയാണെനിക്കു  പ്രണയം 
ഒറ്റപ്പെട്ടുപോയ ജീവിതത്തിന്‍റെഊഷരഭൂമിയില്‍   
വന്യമായ ഉഷ്ണക്കാറ്റ് വിഴുങ്ങാതെ
എന്നിലെത്തിയ നിന്‍റവാക്കുകളാണെനിക്കു  പ്രണയം......
ഇതു എന്‍റെപ്രണയം നീ പൂവും ഞാന്‍ മഞ്ഞുതുള്ളിയും ...
നിന്നെ സ്നേഹിച്ചതുപോലെ ഇതുവരെ
ഞാന്‍ആരെയും സ്നേഹിച്ചിട്ടില്ലായിരുന്നു..
ഇനി ആരെയെങ്കിലും അങ്ങിനെ 
സ്നേഹിക്കാനുള്ള ധൈര്യവും ഇല്ല....
നിന്നോടു  എനിക്കു  എന്നും നന്ദിയുണ്ട്..
ഞാന്‍ പഠിക്കാന്‍മറന്നുപോയ 
ഒരു പാഠം എനിക്കു  പഠിപ്പിച്ചു തന്നതിനു ...




















"""വേദനിപ്പിക്കാന്‍ വേണ്ടി ആരെയും സ്നേഹിക്കരുതു
സ്നേഹിക്കാന്‍വേണ്ടി ആരെയും വേദനിപ്പിക്കുകയും അരുതു, 
മറിച്ചു  മനസ്സു അറിയുന്നതു ആയിരക്കണം സ്നേഹം """""