Wednesday, December 12, 2012

നന്ദിത


















ആരു  നീയെന്നെന്‍  കണ്ണു കാത്തു പൊകുന്നൂ വീണ്ടും 
ആര്‍ദ്രമായനാഥമായ്  പൂവിടും വിഷാദമേ ...

ആരിലും മിഴിനീരിന്‍ന്നാഴങ്ങള്‍  തേടിത്തേടി
നീ അലയുകയാണോ മേഘമായ് സുതാര്യതേ ...

ആകെ ഞാനറിയുവതൊന്നു നിന്‍ മിഴിക്കോണില്‍
കാവലും വിലക്കുമെന്‍ പാതയില്‍ പതിക്കുന്നു ...

ദൂരെദൂരത്തായിതേ വീഥിയിലൊരു താരം
നേരിന്‍റെ നേര്‍ക്കെന്നും ചാട്ടുളിയെറിയുന്നൂ...

ഓരിതള്‍ പൂവിന്‍ കരള്‍ നീട്ടുമീ നിശീഥിനീ 
നോവായി ,നിലാവായെന്‍ കണ്‍കളില്‍ നിറയുമ്പോള്‍ ...

അകലുമാര്‍ഭാടം, ആയതിന്‍ പേരോ .?? സ്നേഹം
വിളിച്ചത്തിന്‍ ദീപ്തധാരകള്‍ വിതറുന്നു ... 

എഴുതാം , മായ്ക്കാം , ജീവിതരേഖകള്‍ 
മനസ്സാകുമഴലിന്നോളങ്ങളില്‍  നീ പുനര്‍ജ്ജനിക്കുക ... 

മാരിവില്‍ മഴക്കണ്ണില്‍ സുര്യബിംബങ്ങള്‍ കാത്തു 
എരിവേനല്‍ ശില്പചാ തുരി തുടരുമ്പോള്‍ ...

എരിഞ്ഞു തിര്‍ന്ന പകലില്‍
കരിഞ്ഞു പോയത് എന്‍റെ സ്വപ്നങ്ങള്‍ ...

മറന്നു പോയത് തിരികെ വാങ്ങാതിരുന്ന 
ഓര്‍മ്മകളുടെ ക്ലാവു പിടിച്ച മനസ്സ് ...

നിനച്ചിരിക്കാത്ത മഴയില്‍ ഒലിച്ചു പോയത് 
ആരും കാണാതിരുന്ന എന്‍റെ ഹൃദയ നൊമ്പരങ്ങള്‍ ...