<<<""ചിലതുണ്ട് ....."">>>
ബലൂണ്‍ പോലെ എളുപ്പം വലുതാകുന്നത് ,
<<<""ചിലതിങ്ങനെ...."">>>
മഴപോലെ ഇരമ്പി പെയ്യും ...
സംഗീതം പോലെ ഉള്ളം നിറയ്ക്കും
തണുപ്പായി മൂര്‍ധാവില്‍ വീഴും ,
കിനാവുപോല്‍ ചുറ്റും തളിര്‍ക്കും പക്ഷേ .....!!
മഴക്കാലം തീരാരുണ്ടല്ലോ ??
<<<""ചിലതാവട്ടെ ....."">>>
മണല്‍ക്കടുപോലെ എത്ര മഴ വീണാലും നനവു കാണാത്തത് ..
ചിലതാവട്ടെ മരുപച്ച പോലെ നോവു മാത്രമാവും ഒടുക്കം ..
<<<""ഇനിയും ചിലതുള്ളത് ....."">>>
സാഗരം പോലെ ചിലപ്പോള്‍ വേലിയേറ്റവും .. വേലിയിറക്കവും ..
എന്നാലും സാഗരങ്ങള്‍ ഇരമ്പിക്കോണ്ടിരിക്കും എല്ലായ്പ്പോഴും ...
നീര്‍ച്ചോലയിലെ തെളിനീരില്‍ കാണുന്ന
പ്രതിബിംബ ത്തെ ഒന്നു തൊട്ടാല്‍ മാഞ്ഞു പോകും പോലെ
<<<""നില നില്‍ക്കുന്ന ചിലതോ....."">>>
കുളിര്‍ കാറ്റു പോലെ നാണത്തില്‍ തഴുകുന്നത്
മഴവില്ലിന്‍ ഏഴു വര്‍ണ്ണങ്ങള്‍ പോല്‍
നീലരാവില്‍ നക്ഷത്രങ്ങളാല്‍ നിറഞ്ഞൊരു വാനം പോല്‍ ...
""ഇവയെല്ലാം സ്നേഹത്തെ കുറിച്ച് എഴുതിയതാണ് , ജീവിതത്തില്‍ നാം ഓരോരുത്തര്‍ക്കും കിട്ടുന്നതും, നമ്മള്‍ തിരികെ കൊടുക്കുന്നതുമായ സ്നേഹത്തെ കുറിച്ച് എന്‍റെ മനസ്സില്‍ തോന്നിയ ഭാവനയില്‍ എഴുതിയ വരികള്‍ ആണ്. ശരിയോ?? തെറ്റോ?? എന്നറിയില്ല എന്‍റെ ഭാവനകള്‍ ...!!""