Friday, November 23, 2012

നീ എന്‍റെ കവിത
















ഒരു നോവില്‍ എന്നിലേക്കുവന്ന  
എന്‍റെ സഖി ,നീ എന്‍റെ കവിത...!!
എന്‍റെ നൊമ്പരപ്പാടുകള്‍ കണ്ടു നീ പാടിയത് 
എന്‍റെ ആത്മാവിന്‍റെ മൌനഗീതങ്ങള്‍ ...!!

മോഹങ്ങളേ മൌനത്തിന്‍റെ കാലൊച്ചകള്‍ 
പേടിപ്പെടുത്തുമ്പോള്‍ എന്നുള്ളില്‍ നുരഞ്ഞു 
പതഞ്ഞ നദി നീയായിരുന്നു ...

എന്‍റെ ഹൃദയതിനുള്ളില്‍ കൂടുകൂട്ടിയ 
കുയിലുകള്‍  ചിറകടിച്ചകന്നപ്പോള്‍ 
ഒറ്റക്കിരുന്നു ഞാന്‍ തേങ്ങിയപ്പോള്‍ 
നീ എന്‍റെ ആത്മവില്‍ നിറം പകര്‍ന്നു ...

എന്‍റെ കാണാക്കിനാക്കള്‍ വീണുടയുംമ്പോഴും 
എന്നുള്ളില്‍ പൊട്ടിച്ചിതറി വന്നു 
നീ കവിതയായീ ...!!
എന്‍റെ ജീവനെപ്പിണഞ്ഞിരിക്കുന്ന 
വെള്ളി നൂലിനും നിന്‍റെ ഛയ ...
നീ എന്‍റെ കവിത ...

നിഴല്‍
















ചുവന്നു തുടുത്ത കടല്‍ക്കരയിലിരുന്നു ..
അവള്‍ പറയാന്‍ തുടങ്ങുകയായിരുന്നു ...
അപ്പോള്‍.....
അരൂപിയാമൊരു തണുത്ത കാറ്റായ്
നീ ഞങ്ങളുടെ അടുത്തു വന്നു
ആയിരം കൈകളാല്‍ തിരമാലകള്‍ 
നിന്നെ വണങ്ങുന്നത് ഞാന്‍ കണ്ടു 
ഒരു നിമിത്തം പോലെ 
രണ്ടു കടല്‍ കാക്കകള്‍ തെക്കോട്ട്‌ പറന്നുപോയി 
സന്ധ്യയുടെ തുടുത്ത മുഖം കരുവാളിച്ചതും 
തിരകളുടെയൊഴുക്കന്‍ തലോടലില്‍ 
അവളുടെ പാദമുദ്രകള്‍ മഞ്ഞു പോയതും 
ഞാന്‍ കണ്ടു ..
മനസ്സിന്‍ ചില്ലയിലിരുന്ന എന്‍റെ നിലാപക്ഷികള്‍ 
എങ്ങോ ചിതറിപറന്നുപോയി ..
ഇറങ്ങാന്‍ മടിക്കുന്ന വേലിയേറ്റം പോല്‍ 
മനസ്സിന്‍ വീണയില്‍ ചീവിടിന്‍ മുഴക്കം മാത്രം.
""അവള്‍ക്ക്  പറയുവാന്‍ ഉള്ളത് എന്തായിരുന്നു...""???.