Wednesday, November 21, 2012

സൂര്യന്‍
















സൂര്യാ
നീ എന്തിനെരിഞ്ഞി പ്രപഞ്ചത്തിലാകെ
വെളിച്ചം പരത്തിടുന്നൂ ...
അന്ധകാരം കൊണ്ട വീഥിയിലുണ്മതന്‍ 
അനന്ദദീപം തെളിച്ചിടുന്നൂ ...
ഉജ്ജ്വല ദീപ്തിയില്‍ വരും 
ദൈവതമെന്നു നിനച്ചിരുന്നു ....

സൂര്യാ , 
നീലച്ച വാനിലെന്നും പുലരിയില്‍ 
പുഞ്ചിരി തൂകി നീ നിന്നിരുന്നു ...
ഭൂമിയിലെന്നും വിരിഞ്ഞിടും പൂവുകള്‍
നിന്നെ കണികണ്ടുഉണര്‍ന്നിരുന്നു ...
നിന്നുടെ പൊന്നിന്‍ പ്രഭയില്‍ കുളിച്ചോരീ ...
മന്നിടം ധന്യതയാര്‍ന്നിരുന്നു ...

സൂര്യാ,
ഭൂമിതന്‍ സന്താപഗാഥക്കൊക്കെയും
നീ സാക്ഷിയായിനിന്നിരുന്നു ...
ഇന്നു നിന്‍ അന്തക്കരണം ജരാനര 
വന്നപോലിത്തിരി മങ്ങിയെന്നോ ...?
എങ്കിലും ഇന്നും തപിക്കുന്നുവോ നീ ..

സൂര്യാ,
നീയെല്ലാ വികാരവും പേറിക്കൊണ്ടു
ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന
അന്ത്യമില്ലാത്ത നിന്‍ ജീവിതചര്യയെ 
നോക്കി ഞാന്‍ നിന്നിടുന്നു ദിനവും ...
അന്തിച്ചു നോക്കി ഞാന്‍ നിന്നിടുന്നു ...!!