Tuesday, November 20, 2012

മണ്‍ചിരാതുകള്‍


















മോഹനഭാവുക സ്വപ്നത്തില്‍  ഞാനൊരു 
മാരിവില്‍ കോട്ട പണിതുയര്‍ത്തി 
ആ മോഹനസൗധത്തിന്‍ പൂങ്കാവനത്തിലോ 
സൗഗനന്ധികങ്ങള്‍ വളര്‍ന്നു നിന്നു 
ഓരോ ദിനവുമാ സുന്ദര സ്വപ്നത്തില്‍  
ചേണാര്‍ന്ന വെള്ളിക്കുടം നിറയെ 
പാലാഴിതന്നിലേ മായ ജലത്തിനാല്‍ 
നീലാരവിന്ദം നനച്ചുപോന്നു ..
ജീവിത മോഹത്തിന്‍ തൂവെള്ളിക്കിണ്ണത്തില്‍ 
വാടാത്ത സൂനം നിറച്ചുവച്ചു..........























ഓരോ മണ്‍ചിരാതിലും നൂല്‍ത്തിരിമാലയില്‍ 
ജീവിത സ്നേഹം പകര്‍ന്നോഴിച്ചു ..
ആത്മാവിനുള്ളില്‍ നിന്നും ജ്വലിക്കുന്ന 
ജീവിത നാളം കൊളുത്തിവച്ചു...
ഏതോ വിഷാദത്തിന്‍ കാര്‍വണ്ടുവന്നെന്‍റെ 
മോഹത്തിന്‍ നാളം കെടുത്തിയെന്നോ..??
ആ വിഷാദത്തിന്‍റെ യുഷ്ണക്കൊടുങ്കാറ്റി -
ലാമണി സൗധം തകര്‍ന്നു വീണു....

പുലരി


















കുളിരും കിളിപ്പാട്ടും
കതിരും പൂവും
കൈനിറച്ച്പുലരിയെത്തുന്നു ...

മുറ്റത്തെ മഞ്ഞ 
മന്ദാരവുംപാതി
വിടര്‍ന്ന പൂക്കളും

കാറ്റിന്‍റെ തലോടലേറ്റു 
തലചായ്ക്കും
ചൂളമരച്ചില്ലകളും
കൂടുവിട്ടകലുന്ന 
പറവകളും
ഉണര്‍ന്നോഴുകുന്ന 
പുഴയും

വിഹായസ്സിലേ മായുന്ന
നക്ഷത്രങ്ങളും..
നനഞ്ഞ മണ്ണിലെ 
കൊഴിഞ്ഞ പൂക്കളും
അമ്മാത്തേപ്പറമ്പിലെ 
മഞ്ചാടിമണികളും  ...
ഇവയെല്ലാം എന്‍റെ സ്വപ്നങ്ങള്‍ ...