Tuesday, November 13, 2012

അതിരുകളുടെ ഉത്തരം കടല്‍


കവിതയുടെ അതിരുകള്‍ ചോദിച്ചവന് 
ഞാന്‍ കടലു കാണിച്ചുകൊടുത്തു ...
കടലിന്‍റെ അതിരുകള്‍ കണ്ടുപിടിക്കാന്‍
കഴിയാത്തവന്‍ എന്തിനു കവിതയുടെ 
അതിരുകള്‍ തിരയുന്നു ??
















പ്രണയത്തിന്‍റെ വലിപ്പം ചോദിച്ചവള്‍ക്ക് 
ഞാന്‍ കടലു കാണിച്ചുകൊടുത്തു ....
കടലിന്‍റെ വലിപ്പം അളക്കാന്‍ 
കഴിയാത്തവള്‍ എന്തിനു പ്രണയത്തിന്‍റെ വലിപ്പത്തെക്കുറിച്ചു തിരക്കുന്നു  ??
















അറിവിന്‍റെ ആഴം ചോദിച്ചവര്‍ക്കും 
ഞാന്‍ കടലു കാണിച്ചുകൊടുത്തു ....
കടലിലെ ജലത്തിന്‍റെ ആഴം അറിയാത്തവര്‍ 
എന്തിനു അറിവിന്‍റെ ആഴം തിരയുന്നു ??



















സ്നേഹത്തിന്‍റെ അളവു ചോദിച്ചവര്‍ക്ക്  
ഞാന്‍ കടലു കാണിച്ചുകൊടുത്തു ....
കടലിന്‍റെ  തിരമാലകളെ എണ്ണന്‍
കഴിയാത്തവര്‍ എന്തിനു സ്നേഹത്തിന്‍റെ 
അളവു ചോദിക്കുന്നു ??














വേര്‍പാടിന്‍റെ ആഴം ചോദിച്ചവര്‍ക്കും 
ഞാന്‍ കടലു കാണിച്ചുകൊടുത്തു ....
കടലിന്‍റെ രൂക്ഷഭാവം കാണുവാന്‍ 
കഴിയാത്തവര്‍  എങ്ങനെ വേര്‍പാടിന്‍റെ 
വേദനയെക്കുറിച്ചറിയും??


















കടല്‍ ...
എനിക്ക് എല്ലാത്തിനും ഉള്ള ഉത്തരം....!!!
നിങ്ങള്‍ക്കോ ........??

നിലാപക്ഷി















നിലാവുള്ള രാത്രികള്‍ തേടിപ്പോയ നിലാപക്ഷി..... 
നിന്‍ ചിറകൊടിഞ്ഞു വീണതെവിടെയാണ് ..!!
ഉരുകുന്ന മീനച്ചൂടില്‍ രക്ത പുഷ്പങ്ങള്‍-
തേടിപ്പോയ  "സതീര്‍തഥന്‍ ""..ലാവയായി 
ഉരികിയോലിച്ചതെവിടെയാണ്..!!
സാരഥിയുടെ മരവിച്ച പ്രചോദനങ്ങള്‍ 
ഉള്‍ക്കൊള്ളാതെ ..,
രണ ഭൂമികള്‍ തിടിപ്പോയ പോരാളികളുടെ 
കാലടിപ്പാടുകള്‍ ...പൊടി  മൂടിക്കിടക്കുന്നതും
ഇവിടെയാണ്‌....ഇവിടെ ....
ഈ കല്‍മണ്‍ഡപത്തില്‍....!!!!!














ഓര്‍മ്മകളുടെ ഒരു തിരി കൊളുത്തി വച്ചേക്കൂ...
ഒടുവില്‍ ...,
വെറുമൊരു കരിന്തിരിയായ് മാറും വരെ 
കാലമതിനെണ്ണ  പകരട്ടെ ...!!
തന്ത്രികള്‍ തുരുമ്പിച്ചുതുടങ്ങിയ ഈ 
സാരംഗിയില്‍നിന്നും ഇഴലുന്ന 
ഗസ്സലിന്‍റെ പതറുന്ന ശീലുകള്‍ ...
നിലക്കതിരിക്കട്ടെ .....!!!  

കിനാവിന്‍റെ പാട്ട്















എരിയും കിനാവിന്‍റെ പാട്ടുപാടാം 
ഏതോ കിനാവിന്‍റെ നോമ്പുനോല്‍ക്കാം 
നീഹാരമേന്തന്നോരിത്തിരി -
നോവുണ്ടേന്നകതാരിലാകെ പകര്‍ന്നു നല്‍കാന്‍ ....
പൂനിലാവത്തു കിനാവിന്‍റെ മുത്തുകള്‍ 
നൂറു നൂറായി പകുത്തു നല്‍കാന്‍....
കൊന്നകള്‍ പൂക്കുന്ന നേരമേത് ...??
പക്ഷികള്‍ പാടുന്ന നിമിഷമേത് ...??
ഒരു വരി സ്നേഹത്തിന്‍റെ കീര്‍ത്തനങ്ങള്‍ 
ഒരുവിട്ടു പാതി പകര്‍ന്നു നല്‍കാന്‍
നേരമേതെന്നു പറഞ്ഞിടാതെ......
കലമെതെന്നു ഉരിയാടിടാതെ ....
മിഴി തുറന്നൊന്നു ഞാന്‍ കത്തു നില്‍ക്കാം...
ഈ ....,
വഴിത്താരയില്‍ കാത്തുനില്‍ക്കാം .....