Friday, November 2, 2012

എന്‍റെ ബാല്യം .





















ദൂരക്കാഴ്ചയിലെ കൊഴിഞ്ഞ ഇല 
കണികൊന്നയുടെ നെറുകയില്‍ 
പണ്ടെങ്ങോ പൂത്ത ഒരുകുലപ്പൂവ് , 
പഴയ തറവാട്ടു മുറ്റത്തൊരു കോണിലെ , 
പൊട്ടിപ്പൊളിഞ്ഞ കാട്ടുകല്ല്‌, 
കശുമാവിന്‍റെ കൊമ്പത്തുയലാടിയ 
വികൃതി പെണ്ണിന്‍റെ നഷ്ട്ട സ്വപ്നം, 
കള്ളനും പോലീസ്സും കളിച്ചു തിമിര്‍ത്ത 
ഓണക്കാലത്തിന്‍റെ നിറം മങ്ങിയ ഓര്‍മ്മ, 
നീര്‍ച്ചോലയിലെ പായല്‍ പിടിച്ച 
വെള്ളാരം കല്ലിന്‍റെ സന്നിഗ്ധത...,
വിലക്കപ്പെട്ട ചുടലക്കാടിന്നരികത്തേ 
പേരക്കയുടെ നുകരാത്ത മധുരം, 
ഓലതുമ്പില്‍ നാരായം കൊറിയ 
അക്ഷരപ്പെരുമയിലൂറിയ കൌതുകം ,
വേനല്‍ മഴയില്‍ കുതിര്‍ന്ന തൃസന്ധ്യയിലെ
രാമനാമത്തിന്‍റെ  പനി പിടിച്ച കുളിര്‍മ്മ ..,
ആര്‍ത്തു പെയ്യുന്ന മഴ നനയുന്ന 
അനുസരണയില്ലാത്ത കുട്ടിക്കാലം. 
മുത്തശ്ശിയുടെ നാവിന്‍ തുമ്പില്‍ വിടരുന്ന 
മഴവില്ലിന്‍റെയും , മിന്നാമിന്നിയുടെയും, 
നക്ഷത്രങ്ങളുടെയും, മഴയുടെയും കഥകള്‍ ,
എന്‍റെ  ബാല്യം ...
കാലത്തിന്‍റെ  മുന്നെറ്റത്തില്‍ എനിക്കു നഷ്ട്ടപ്പെട്ട 
വിലമതിക്കാന്‍ പറ്റാത്ത സ്വത്ത് ...