Friday, December 7, 2012

മൌനഗീതങ്ങള്‍


















ഉയിരിലൂറും അനര്‍ഘ സ്മൃതികള്‍ 
തന്നുറവിലൂടിതള്‍  പൊട്ടും വാക്കുകള്‍ 
ഇലവുകള്‍ പുളഞ്ഞാടുന്ന വീഥിയില്‍ 
പുലരി കൈതൊട്ട പച്ചിലപ്പെയ്ത്തുകള്‍

നദികളേ, നിങ്ങള്‍ കാക്കുമജ്ഞാതമാം 
കുളിരകങ്ങള്‍ നിനച്ചിരിക്കുന്നു ഞാന്‍ ...
ചെറിയ തൂവല്‍ പൊഴിക്കും മുകില്‍ കിളിക്ക്

ഇരവു താങ്ങാന്‍ കൊടുത്തതാണെന്‍ മനം ...
കവിതയിലീറന്‍ മുടി വിതര്‍ത്താനന്ദ
നടനമാടും കുളിര്‍ മഴ ,കൈകളില്‍ 
പതിയെ എന്‍ മുഖം ചേര്‍ത്തു വെച്ചത്ര നേരമങ്ങു
മിഴിതുറക്കുവാന്‍ കാത്തിരിപ്പു ഞാന്‍ 

കരളിലാടുമനന്തമാം നോവിന്‍റെ 
മുഖപടങ്ങള്‍  നടുക്കുന്ന നേരുകള്‍ 
അകലെ രാവുകള്‍ നേദിച്ച കുങ്കുമം 
നെറുകയില്‍ത്തൊട്ടു പോരും പുലരികള്‍ 

പടവിലായിരം പൂവിതളുകള്‍ വീണലി-
ഞ്ഞാടിപ്പതറിപ്പതിച്ചു പോം പ്രേമമേ
ഒരു കുടക്കിഴിലിരുവരും നനയുമെന്നറിയവേ ...
പോക വന്‍ മരക്കിഴില്‍ ഇരുവരും മഴ നനയാതെ....





















































4 comments:

  1. നദികളേ, നിങ്ങള്‍ കാക്കുമജ്ഞാതമാം
    കുളിരകങ്ങള്‍ നിനച്ചിരിക്കുന്നു ഞാന്‍.... ..
    ഒഴുക്കുള്ള വരികള്‍ ..
    അകലെ, രാവുകള്‍ നേദിച്ച കുങ്കുമം
    നെറുകയില്‍ത്തൊട്ടു പോരും പുലരികള്‍
    വിടരുന്ന അലങ്കാരങ്ങള്‍ ..
    മനോഹരമായ കവിത.

    ReplyDelete
  2. അകലെ, രാവുകള്‍ നേദിച്ച കുങ്കുമം
    നെറുകയില്‍ത്തൊട്ടു പോരും പുലരികള്‍

    അതങ്ങു കലക്കിക്കളഞ്ഞു..കേട്ടാ...?

    ബ്യൂട്ടിഫുൾ വരികൾ...

    ശുഭാശംസകൾ......

    ReplyDelete
  3. വളരെ നന്നായിരിക്കുന്നു ..അഭിനന്ദനങ്ങള്‍

    ReplyDelete