Friday, November 30, 2012

തിര




















കടലിന്‍റെ മൂന്നു പര്യായമറിയാത്ത പെണ്‍കുട്ടി
കടലിനോടു പറഞ്ഞു ..
നീ, ചരിത്രമാണ്
നിന്‍റെ ഓരോ തിരയും
ചിതറിത്തെറിക്കുന്ന ഒരായിരം സത്യങ്ങളാകുന്നു ..
കടലിലപ്പോള്‍ വേലിയേറ്റമുണ്ടായി
അപ്പോള്‍ ,
തിര അവളോടു മന്ത്രിച്ചു....
നീയും , ചരിത്രത്തിന്‍റെ ഭാഗമായെങ്കില്‍ ....!!
പെണ്‍കുട്ടിയുടെ ഹൃദയം ചുഴിയായി മാറി ..
മിഴികള്‍ മഴമേഘങ്ങളായി ..
പിന്നെ കടലിന്‍റെ പര്യായമറിയാത്ത   പെണ്‍കുട്ടി
കടലില്‍ മറ്റൊരു കടലായി 
ചരിത്രത്തിലേക്ക് തുഴഞ്ഞു കയറി ....

3 comments:

  1. ഒരു തിര...പിന്നെയും തിര....
    ശുഭാശംസകൾ..........

    ReplyDelete
  2. കടലിന് എത്ര പേരുകള്‍

    ReplyDelete
  3. കടലിന്റെ പര്യായമാകുന്നതെങ്ങനെയെന്നു മനോഹരമായി പകര്‍ത്തി.

    ReplyDelete