ഈ റോസാപൂവിനു ഒരു ഭംഗിയുമില്ല....പക്ഷേ ആ കുട്ടിയെ ഒന്നു ശ്രദ്ധിക്കു..എന്നെ കൂടുതല്‍ ആകര്‍ക്ഷിച്ചത് ഈ കുട്ടിയുടെ മുഖമാണ്....കാറിന്റെ ഗ്ലാസില്‍ തെളിഞ്ഞു നില്ക്കുന്ന തന്റെ മുഖത്തെ നോക്കി അവള് എന്തോസ്വപ്നം കാണുകയാണ്.... നമ്മളൊക്കെ പലപ്പോഴും മറന്നു പോകുന്ന പല ആഗ്രഹങ്ങളും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ നമ്മേ ഓര്‍മ്മപ്പെടുത്തും സ്നേഹത്തോടെ ഒന്ന് വിളിക്കാന്‍ പോലും ആരുമില്ലാത്ത ഒരുപാടു ജന്മങ്ങള്‍ക്കിടയില്‍ ഈ കുട്ടിയെ പോലെയുള്ള എത്ര എത്ര നിഷ്കളങ്ക മനസ്സുകള്‍ ഉണ്ടു ..
അവര്‍ എത്രമാത്രം സ്വപ്നങ്ങള്‍ കാണുന്നുണ്ടാകാം..നമുക്കു അരികിലൂടെ നടന്നുപോകുന്ന ഇത്തരം കുട്ടികളെ കാണുമ്പോള്‍ അവര്‍ക്ക് ഒന്നും നല്കാന് കഴിഞ്ഞില്ലെങ്കിലും അകല്‍ച്ച കാണിക്കാതെ അവരെ ഒന്നു സ്നേഹത്തോടെ നോക്കുവാനെങ്കിലും നമ്മള് മനസ്സു കാണിക്കണം..
No comments:
Post a Comment