Saturday, September 22, 2012

സ്വപ് ന ങ്ങള്‍



















സ്വപ്നങ്ങള്‍  ചിലപ്പോള്‍  
തല്ലിയടിക്കുന്ന തിരമാലകള്‍
പോലെ യാണ്
തിരമാലകള്‍ കരയെ പുണര്‍ന്നു 
ഒരു ശീലക്കരതോടെ 
കടലിലെക്കുതന്നെ മടങ്ങിപോകുന്നു ...  

സ്വപ്നങ്ങള്‍ ചിലപ്പോള്‍  
മഴവില്ലുപോലെ വര്‍ണ്ണങ്ങള്‍ ‍ 
ചാലിച്ച ശേഷം നിമിഷനേരം 
കൊണ്ടു എവിടെക്കോ മാഞ്ഞു പോകുന്നു ...

സ്വപ്നങ്ങള്‍  ചിലപ്പോള്‍
അപ്പുപ്പന്‍ തടി പോലെയാണ്
നേര്‍ത്ത കാറ്റില്‍ പോലും 
ഉയരങ്ങളെ പ്രാപിക്കാറുണ്ട്‌ ...  

സ്വപ്നങ്ങള്‍ ചിലപ്പോള്‍ ‍ 
ഏഴ്  കടലും കടന്ന്‌ 
ഏഴ് ആകാശവും കടന്ന്
നമ്മെ തട്ടി ഉറക്കാറുള്ള
മുത്തശി കഥകള്‍ പോലെ
എങ്കിലും , 
സ്വപ്നങ്ങള്‍ക്ക് ഏറെ സാദൃശ്യം 
മാഞ്ചുവട്ടിലെ കളിവീടിനോടാണ് ,
മാമ്പൂക്കള്‍ പൊഴിക്കാന്‍ പതുങ്ങി 
വരുന്ന വൃശ്ചികക്കാറ്റിനോടാണ്...

3 comments:

  1. കുറച്ചൂടെ ശ്രദ്ധിച്ച് ഒന്ന് വെട്ടിച്ചുരുക്കി പോസ്റ്റ്‌ ചെയ്തിരുന്നേല്‍ കൂടുതല്‍ നന്നാവുമായിരുന്നു എന്ന് തോന്നി. അക്ഷരത്തെറ്റും.
    തുറന്നു പറയുന്നതില്‍ വിഷമമില്ല എന്ന് കരുതുന്നു.


    (വേര്‍ഡ് വെരിഫിക്കേഷന്‍ ബുദ്ധിമുട്ടാണ് ട്ടോ )

    ReplyDelete
  2. Thanks...

    തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അല്ലെ തിരുത്താന്‍ പറ്റു... പഠിച്ചു വരുന്നതെയുള്ളു ... തെറ്റുകള്‍ വരാതെ ശ്രദ്ധിക്കാം ...

    ReplyDelete
  3. എഴുത്തു തുടരൂ..ആശംസകള്‍
    (വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തുകളഞ്ഞാല്‍ അടുത്ത തവണയും വരാം..:)

    ReplyDelete