ചാരുകസേരയില്‍ ശിശിരത്തിന്റെ രോമാഞ്ചവും
പേറി വെറുതെ ഇരുന്നു
ഏറെ നേരം
കരിയിലകള്‍ ഏകാന്തഗാനം പൊഴിക്കുന്ന,
കല്ലുപാകിയ ഇടവഴിയിലേക്ക് കണ്ണുംനട്ടിരിക്കും
ഈ പകല്‍ കിനാക്കളില്‍ സ്വപ്നങ്ങള്‍
ജനിക്കാതെ മരിക്കുന്നു
ഈ കണ്ണൊന്നു തുറന്നാല്‍ അവ കണ്പീലിയില്
കുരുങ്ങി തെറിച്ചു ദൂരങ്ങള്‍ താണ്ടുന്നു
ആരുടെയോ കാലൊച്ച കേട്ട്
പകല്‍ കിനാക്കളുടെ നിറങ്ങള്‍ അതില്‍ തട്ടി വീഴുന്നു
അകലെ അങ്ങകലെ അസ്തമിക്കാന്‍ വെമ്പിനില്ക്കുന്ന
സുര്യന് പകലിനെ വെടിയാന്‍ തിടുക്കം കൂട്ടുന്നു.

No comments:
Post a Comment